ഭര്‍ത്താവില്‍നിന്ന് 10ലക്ഷം രൂപ വാങ്ങി കനകദുര്‍ഗ വിവാഹ മോചിതയായി

ഭര്‍ത്താവില്‍നിന്ന് 10ലക്ഷം രൂപ വാങ്ങി കനകദുര്‍ഗ വിവാഹ മോചിതയായി

മലപ്പുറം:വിവാഹ മോചനത്തിനായി 15 ലക്ഷവും വീടും ആവശ്യപ്പെട്ട കനകദുര്‍ഗയ്ക്കു 10 ലക്ഷം നല്‍കി ഭര്‍ത്താവു കൃഷ്ണനുണ്ണി വിവാഹ മോചനം നേടി.ഇതോടൊപ്പം തന്നെ ഭര്‍തൃ വീട്ടുകാര്‍ക്ക് എതിരെ നല്‍കിയിരുന്ന കേസുകളെല്ലാം കനകദുര്ഗാ പിന്‍വലിച്ചു.ഇതോടെ കൃഷ്ണനുണ്ണിയും കുടുംബവും ഗണപതിഹോമം നടത്തി പഴയ വീട്ടില്‍ താമസം തുടങ്ങി.

ശബരിമല പ്രവേശനവുമായ വിവാദത്തിനുശേഷം ഭര്‍ത്ത് വീട്ടില്‍ താമസിക്കാന്‍ കനകദുര്‍ഗയ്ക്കു കോടതി അനുമതി നല്‍കിയിരുന്നു.എന്നാല്‍ വീട്ടില്‍ എത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ‘അമ്മ തല്ലിയതായി പരാതി നല്‍കിയിരുന്നു.ഇതോടെ ഭര്‍ത്താവു കൃഷ്ണനുണ്ണി വിവാഹമോചനത്തിനായി കേസ് നല്‍കി.വിവാഹ മോചനത്തിനും ഭര്‍ത്ത് മാതാവിന് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനുമായി 15 ലക്ഷവും വീടുമാണ് കനകദുര്ഗ ആവശ്യപ്പെട്ടത്.എന്നാല്‍ ഇത് നല്കാന്‍ കൃഷ്ണനുണ്ണി തയ്യാറായില്ല.ഇതോടെ 10 ലക്ഷം എന്ന ഒത്തുതീര്‍പ്പില്‍ എത്തുകയും വിവാഹ മോചനം സാധ്യമാവുകയും ചെയ്തു.

വിവാഹ മോചനത്തിനുശേഷം പെരിന്തല്‍മണ്ണയിലെ പുതിയ ഫ്‌ലാറ്റിലേക്ക് കനകദുര്ഗാ താമസം മാറി.സുരക്ഷയ്ക്കായി 2 പോലീസ് ഗണ്‍മാന്‍മാരും കൂടെയുണ്ട്.പെരിന്തല്‍മണ്ണ സപ്ലൈകോയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന യുവതിയ്ക്ക് ഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണയില്‍ ആണ് ജോലി ചെയ്തു വരുന്നത്.

Sharing is caring!