കോട്ടക്കല്‍ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്പെന്‍ഡ് ചെയ്തു

കോട്ടക്കല്‍   നഗരസഭാ സെക്രട്ടറി  സുഗതകുമാറിനെ  സസ്പെന്‍ഡ് ചെയ്തു

കോട്ടക്കല്‍: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടര്‍ന്ന് കോട്ടക്കല്‍ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. നഗരസഭയിലെ കരാറുകാരനാണ് പരാതി നല്‍കിയത്.
സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാല്‍ മതിയെന്ന് മറുപടി നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കോഴിക്കോട് റീജണല്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
നഗരസഭാ ചെയര്‍മാന്‍ കെ കെ നാസര്‍, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ മിനിമോള്‍, അക്കൗണ്ടന്റ് ഉണ്ണികൃഷ്ണന്‍, താല്‍ക്കാലിക ജീവനക്കാരന്‍ എന്നിവരില്‍നിന്നാണ് വിവരം ശേഖരിച്ചത്. സെക്രട്ടറി സുഗതകുമാറിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തിയും വിവരങ്ങള്‍ ചോദിച്ചു.

Sharing is caring!