കോവിഡിനെ പ്രതിരോധിക്കാന്‍ മലപ്പുറത്ത് ആറരക്കോടി രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍നല്‍കി
മലപ്പുറം: മഹാമാരിയായ കോവിഡ്- പ്രതിരോധത്തിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡ് (കെഎംഎസ്സിഎല്) ജില്ലയില്‍ വിതരണംചെയ്തത് 6,43,89,000 രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍. മരുന്നിനും അനുബന്ധ സാമഗ്രികള്‍ക്കും പുറമെയാണിത്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വരെയുള്ള 150 ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസറുകള്‍ എന്നിവയെത്തിച്ചത് ജില്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലൂടെയാണ്. മഞ്ചേരിയിലും തിരൂരിലുമാണ് സംഭരണകേന്ദ്രങ്ങള്‍.
പുതുതായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും സുരക്ഷാ ഉപകരണങ്ങളെത്തിച്ചു.
പൊലീസ്, എക്സൈസ്, അഗ്നിരക്ഷാസേന എന്നിവര്‍ക്കും പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ നല്കി.
അഞ്ച് കോടി രൂപയുടെ മരുന്നും അനുബന്ധ സാമഗ്രികളും രണ്ട് സംഭരണ ശാലകളിലുമായി ശേഖരിച്ചതായി ജില്ലാ വെയര്‍ഹൗസ് മാനേജര്‍ കെ പി നന്ദകുമാര്‍ പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ് വെയര്‍ ഹൗസ്. കോവിഡ് പ്രതിരോധം ആരംഭിച്ചതുമുതല്‍ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ 28 ജീവനക്കാര്‍ പ്രവര്‍ത്തനരംഗത്തുണ്ട്. അത്യാവശ്യഘട്ടത്തില്‍ അയല്ജില്ലകളിലെ ആശുപത്രികളിലേക്കും മരുന്നെത്തിക്കുന്നു.
എന്‍എച്ച്എം നല്‍കിയത്
1.48 കോടി
പ്രതിരോധ പ്രവര്‍ത്തനത്തിന് എന്‍എച്ച്എം (ദേശീയ ആരോ?ഗ്യ ദൗത്യം) ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കിയത് 1.48 കോടി രൂപയുടെ ചികിത്സാ-പ്രതിരോധ സാമഗ്രികള്‍. മെഡിക്കല്‍ കോളേജിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും എത്തിച്ചു. കൊയര്ഫെഡ്, ഹാന്‍ഡ് വീവ്, കെഎംഎസ്സിഎല് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് ഇവ വാങ്ങിയത്.
എണ്ണം ഇങ്ങനെ
1 ത്രീലെയര്‍ ഫേയ്സ് മാസ്ക്-4,73,300
2 എന്‍ -95 മാസ്ക്-75,700
3 പിപിഇ കിറ്റ്-33,921
4 ഹാന്‍ഡ് സാനിറ്റെസര്‍ (500 മില്ലി)-1,05,100
5 ഹൈഡ്രോക്സിന്‍ ക്ലോറോക്വിന്-3,65,000
6 ഗ്ലൗസ് സ്റ്റെര്‍ലൈന്‍-1,79,100
7 ഫേയ്സ് ഷീല്‍ഡ്-14,060
8 ബോഡി ബാഗ്- 80
9 വെന്റിലേറ്റര്‍-4
10 ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ -42
11 ഓക്സിജന്‍ സിലിണ്ടര്‍-70
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).