ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്  മരിച്ച മലയാളികളുടെ കുടുംബത്തിന്  ഒരു ലക്ഷം രൂപ വീതം സഹായധനം  നല്‍കുമെന്ന് ബഹ്‌റൈന്‍ കേരളീയ  സമാജം ഭാരവാഹികള്‍

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ അറിയിച്ചു.
സമാജത്തിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ധനം നല്‍കുന്നത്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം.
മരിച്ച പലരുടെയും കുടുംബത്തിന്റെ അവസ്ഥ വേദനാജനകമാണെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. നിലവില്‍ കേരളീയ സമാജം അംഗങ്ങള്‍ക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കി വരുന്നുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ വിമാനയാത്രയും സമാജം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തുന്നുണ്ടെന്ന് പി.വി. രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.
സമാജം നടപ്പിലാക്കി വരുന്ന വിവിധ ഭുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമാജം മെംബര്‍മാരും ബഹ്‌റൈന്‍ മലയാളി പൊതു സമൂഹവും നല്‍കിവരുന്നപിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായും അവര്‍ അറിയിച്ചു
ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് ബഹ്‌റൈന്‍ കേരളീയ സമാജം.

Sharing is caring!