മലപ്പുറത്തെ കുണ്ടുതോട്ടെ ലോറി ഡ്രൈവര്‍ ഹൈദരാബാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
എടവണ്ണ: ലോറി ഡ്രൈവര്‍ ഹൈദരാബാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുണ്ടുതോട് മുരിക്കും കുറ്റിയിലെ വലിയ പീടിയക്കല്‍ മുജീബ് (47) ആണ് ഹൈദരാബാദില്‍ മരണപ്പെട്ടത്. മാമാങ്കരയിലെ പരേതനായ വലിയ പീടിയക്കല്‍ മുഹമ്മദിന്റെയും കുണ്ടുതോടിലെ പുത്തന്‍ മാളിയക്കല്‍ നഫീസയുടെയും മകനാണ്. തിങ്കളാഴ്ച നാഗ്പൂരിലേക്ക് അടക്ക ലോഡുമായി പുറപ്പെട്ട മുജീബ് ബുധനാഴ്ച വൈകിട്ട് 4 ടെയാണ് മരണപ്പെട്ടത്. ഭാര്യ: എ.സര്‍മദ (മൊറയൂര്‍). മക്കള്‍: അഷ്ഹം സലീല്‍, മുഫീദ്, ഷാബില്‍, ഷഹ് ദാന്‍.സഹോദരി: മുനീറ.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]