പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സി.പിഐ പ്രതിഷേധം

പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സി.പിഐ പ്രതിഷേധം

വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രവാസികളോട് കാണിക്കുന്ന അവഗണനക്കും പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനും എതിരെയും പൂകോട്ടൂര്‍ പഞ്ചായത്ത് സി പി ഐ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി പൂകോട്ടൂര്‍ പഞ്ചായത്തില്‍ കോവിഡ് ക്വാറന്റെയ്ന്‍ സെന്റര്‍ ആരംഭിക്കുക പഞ്ചായത്ത് പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർഥികൾക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തുക, പഞ്ചായത്തിലെ എസ് സി കോളനികള്‍ നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുക, തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കുക, കേടായ തെരുവ് വിളക്കുകള്‍ മാറ്റി നിലവാരമുള്ളവ സ്ഥാപിക്കുക, നിലവാരം കുറഞ്ഞ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതും ഭരണ സമിതിക്കാരുടെ ബിനാമികള്‍ക്ക് ടെണ്ടര്‍ നല്‍കുന്ന രീതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ സി.പി, ഐ. ജില്ലാ കമ്മറ്റി അംഗം .അഡ്വ: കെ കെ സമദ് ഉല്‍ഘാടനം ചെയ്തു. മുക്കന്‍ അബ്ദുല്‍ റസാക്ക്, അബ്ദു പുല്ലാര, രതീഷ് കക്കാടമ്മല്‍ അഡ്വ: വര്‍ഷ കബീര്‍ മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു

Sharing is caring!