മലപ്പുറം ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ 10 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എട്ട് പേർ വിവിധ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ ഏഴ് പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്ന് പേർ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ഇവർക്ക് പുറമെ ഇന്ന് രോഗബാധ സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശിയും ഒരു തൃശൂർ സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂൺ 11 ന് ചെന്നൈയിൽ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37 വയസുകാരൻ, ചെന്നൈയിൽ നിന്ന് ജൂൺ എട്ടിന് തിരിച്ചെത്തിയ വാഴയൂർ പുതുക്കോട് സ്വദേശി 26 സ്വദേശി, ജൂൺ 17 ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി 73 വയസുകാരൻ, ജൂൺ 19 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂർക്കനാട് കൊളത്തൂർ സ്വദേശി 49 വയസുകാരൻ, ജൂൺ 13 ന് ദോഹയിൽ നിന്ന് കണ്ണൂർ വഴി എത്തിയ വാഴക്കാട് കൊടിയമ്മൽ സ്വദേശി 27 വയസുകാരൻ, ജൂൺ 13 ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ താഴേക്കോട് കാരാമ്പറ്റക്കുന്ന് സ്വദേശി 55 വയസുകാരൻ, ജൂൺ നാലിന് ദുബായിൽ നിന്ന് കൊച്ചിവഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 23 വയസുകാരൻ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ജൂൺ 20 ന് ഒമാനിൽ നിന്ന് കണ്ണൂർ വഴി എത്തിയ വെട്ടം വാക്കാട് സ്വദേശി 42 വയസുകാരൻ, ജൂൺ 19 ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ വഴി എത്തിയ മഞ്ചേരി കരുവമ്പ്രം സ്വദേശി 25 വയസുകാരൻ, ജൂൺ 19 ന് കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വണ്ടൂർ നടുവത്ത് സ്വദേശി 52 വയസുകാരൻ എന്നിവർ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ജൂൺ 19 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി എത്തിയ പാലക്കാട് വിളയൂർ സ്വദേശി 38 വയസുകാരൻ, ജൂൺ 22 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തൃശൂർ ചാവക്കാട് സ്വദേശി 36 വയസുകാരൻ എന്നിവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!