കേരളത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മലപ്പുറത്ത്

കേരളത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ്  ബാധിതര്‍ മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഒന്‍പത് ജില്ലകളിലാണ് നൂറിധികം പേര്‍ ചികിത്സയില്‍ തുടരുന്നത്..
പാലക്കാട് (154), കൊല്ലം (150), എറണാകുളം(127), പത്തനംതിട്ട(126), കണ്ണൂര്‍(120), തൃശ്ശൂര്‍ (113), കോഴിക്കോട് (107), കാസര്‍കോട് (102) എന്നിങ്ങനെയാണ് നൂറിലധികം രോഗികള്‍ ചികിത്സയിലുള്ള ജില്ലകളുടെ കണക്ക്. സംസ്ഥാനത്തെ 111 പ്രദേശങ്ങളാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടുകളായത്.

അഞ്ചാം ദിനമാണ് രോഗബാധിതരുടെ എണ്ണം നൂറുകടക്കുന്നത്. ഓരോദിവസവും കുതിക്കുകയാണ് കണക്കുകള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നു. ഇന്ന് ഒന്‍പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ 138 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വെള്ളിയാഴ്ച 118, ശനിയാഴ്ച 127, ഞായറാഴ്ച 133 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍.

അതേ സമയം തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേഡ്, സ്വകാര്യഫ്ൈളറ്റുകളിലും വരുമ്പോള്‍ ടെസ്റ്റ് വേണം. ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്ത് ചെയ്യാനാകും എന്ന് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുകയാണ്. ഇതില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!