എടക്കരയില്‍ കൊലവിളി പ്രകടനം ഒരുഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍

എടക്കര: കൊലവിളി പ്രകടനം നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മൂത്തേടം സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ കിഴക്കതില്‍ ക്രിസ്റ്റി ജോണ്‍(25)ആണ് അറസ്റ്റിലായത്. കൊവിഡ് വ്യാപന നിയമം നിലനില്‍ക്കുന്നതിനാല്‍ ഇയള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. ഇതോടെ കേസിലെ അഞ്ച് പ്രതികളും അറസ്റ്റിലായി. എടക്കര സി.ഐ മനോജ് പറയറ്റയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പാവുക്കാടന്‍ ഷെഫീഖ്(24), മനയില്‍ ഷെബീബ്(23), ജോഷി കെച്ചീത്തറ(38), വലിയപീടിയേക്കല്‍ ബെനി സദര്‍(40) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
RECENT NEWS

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അരീക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ ശേഖരിച്ച് പരിചയെപ്പെട്ട മധ്യവയസ്കയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പുത്തൻപള്ളി തൈവളപ്പിൽ മുഹമ്ദ് ഷഫീഖ് (45)നെയാണ് [...]