കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടകാറില്‍ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം
കോട്ടക്കല്‍: കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ നിന്നും കാറില്‍ രണ്ടുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ മരണകാരണം ഹൃദയസ്ഥംബനം മൂലമാണെന്ന പാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറില്‍ ഇരിക്കുന്ന രൂപത്തില്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് കോട്ടക്കല്‍ ആട്ടീരി സ്വദേശി തൊട്ടിയില്‍ അഹമ്മദ് കുട്ടി മകന് മുഹമ്മദ് അനീസിന്റെ (40) രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇനി ശ്രവ പരിശോധന റിപ്പോര്‍ട്ടുകൂടി പോലീസിന് ലഭിക്കാനുണ്ട്. അതേ സമയം പാര്‍ക്കിംഗില്‍ നിരവധി വാഹനങ്ങളുള്ളതിനാല്‍ കാറിനുള്ളില്‍ മരിച്ചുകിടക്കുന്ന വ്യക്തിയെ ആരും ശ്രദ്ധിച്ചില്ല. അവസാനം കണ്ടത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷഗമാണ് മൃതദേഹം കണ്ടത്. കോട്ടയ്ക്കല്‍ ചെങ്കുവട്ടി അല്‍മാസ് ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു യുവാവിന്റെ മരണം. മരണപ്പെടുത്തതിന്റെ മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിട്ടില്ലായിരുന്നു.
കോട്ടക്കല്‍ ആട്ടീരി സ്വദേശി തൊട്ടിയില്‍ അഹമ്മദ് കുട്ടി മകന് മുഹമ്മദ് അനീസ് (40)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കല്‍ സി.ഐ കെ.ഒ. പ്രദീബ്, എസ്.ഐ. റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദക്തര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധ നടത്തി. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പി പി. സുരേശ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷം നടത്തി. എന്നാല്‍ രണ്ടു ദിവസം മുമ്പുവരെ വീട്ടുകാര്‍ വിളിച്ചന്വേഷിച്ചപ്പോള്‍ താന്‍ കോട്ടക്കലിലുണ്ടെന്ന് പറഞ്ഞാതായാണ് ബന്ധുക്കള്‍ പറയുന്നത്. വിദേശത്ത് എണ്ണ ഖനന കമ്പനിയില്‍ ജോലി ചെയ്യുന്ന അനീസ് ഏതാനും മാസക്കള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ആറു മാസങ്ങള്‍ക്കു മുമ്പ് തന്റെ ഉടമസ്ഥതയിലുള്ള ബസ് വില്‍പ്പന്ന നടത്തിയിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലെ പാടും വസ്ത്രത്തിലെ പൊടിമണ്ണും മരണത്തില്‍ ദുരൂഹത തോന്നിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
മാതാവ്: ആയിശുമ്മു. ഭാര്യ: അസ്മത്ത്. മക്കള്‍: അബിയാസ് , അഫ്നാസ്, അദീബ്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]