വാരിയംകുന്നൻ സിനിമയ്ക്കെതിരെ ഹിന്ദു ഐക്യവേദി
മലപ്പുറം: 1921 പോലെ ഒടുങ്ങിത്തീരാൻ 2021ലെ ഹിന്ദുക്കൾ തയ്യാറല്ലെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ” മഹത്വം” വാഴ്ത്തി പൃഥ്വീ രാജും ആഷിഖ് അബുവും ചേർന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണെന്ന അഭിപ്രായവുമായ സംഘടന സംസ്ഥാന സെക്രട്ടറി ആർ വി ബാബുവും രംഗതെത്തി. ആഷിഖേ സംവിധാനിച്ചോളൂ കാണാം എന്നാണ് ശശികലയുടെ ഭീഷണി.
ഇന്നലെയാണ് സിനിമ സംബന്ധിച്ച പ്രഖ്യാപനം പ്രിഥിരാജും, ആഷിഖ് അബുവും നടത്തിയത്. ഇന്നലെ മുതൽ തന്നെ ഇവർക്കെതിരായ സൈബർ ആക്രമണവും ആരംഭിച്ചിരുന്നു.
കെ പി ശശികലയുടെ പോസ്റ്റിന്റെ പൂർണരൂപം
2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ !
നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാൻ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !
1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആസിഖേ സംവിധാനിച്ചോളു….. കാണാം
ആർ വി ബാബുവിന്റെ പ്രതികരണം ഇങ്ങനെ
ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ” മഹത്വം” വാഴ്ത്തി പൃഥ്വീ രാജും ആഷിഖ് അബുവും ചേർന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് .ഹിന്ദുക്കൾക്കുണ്ടാക്കിയ മുറിവിൽ വീണ്ടും മുളക് തേയ്ക്കുന്ന നടപടിയെ കൈയ്യും കെട്ടി നോക്കിയിരിക്കില്ല .ഖിലാഫത്ത് അഥവാ മാപ്പിള സ്ഥാൻ സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷ് കാരോട് നടത്തിയ കലാപത്തെ മഹത്വവൽക്കരിക്കാനുള്ള ഏതു നീക്കവും അനുവദിക്കാനാവില്ല .
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




