പന്തുകളിച്ച് സമാഹരിച്ച പണംകൊണ്ട് മലപ്പുറത്തെ സഹോദരങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി

പന്തുകളിച്ച് സമാഹരിച്ച പണംകൊണ്ട് മലപ്പുറത്തെ സഹോദരങ്ങള്‍ക്ക്  വീട് നിര്‍മിച്ചു നല്‍കി

മലപ്പുറം: പന്തുകളിച്ച് സമാഹരിച്ച പണംകൊണ്ട് മലപ്പുറത്തെ സഹോദരങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി.
പന്തുകളിയിലൂടെ സമാഹരിച്ച തുകയില്‍ സ്നേഹവീട് സമ്മാനം. ഗോകുലം കേരള എഫ്സിയുടെ മുന്‍കൈയിലാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശികളായ മൂന്ന് ഫുട്ബോള്‍ കളിക്കാരായ സഹോദരമങ്ങള്‍ക്ക് വീടൊരുങ്ങിയത്. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സൗഹൃദ മത്സരത്തിലൂടെ മലപ്പുറം ജില്ലാ ഫുട്‌ബോള്‍ കൂട്ടായ്മയാണ് തുക സ്വരൂപിച്ചത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഫുട്‌ബോള്‍ താരങ്ങളായ സഹോദരങ്ങള്‍ക്ക് ‘സ്‌നേഹവീട്’ കൈമാറി.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 12ന് നടന്ന സൗഹൃദ മത്സരത്തില്‍നിന്ന് ഒമ്പതുലക്ഷം രൂപയാണ് സമാഹരിച്ചത്. ‘ആക്ഷന്‍’ എന്ന സംഘടന സംഭാവനയായി നല്‍കിയ 1.77 ലക്ഷം രൂപയും ചേര്‍ത്തു നിര്‍മിച്ചതാണ് 850 ചതുരശ്ര വിസ്തീര്‍ണമുള്ള വീട്. നിലമ്പൂര്‍ ജനതപ്പടിയിലെ മുഹമ്മദ് ആഷിഖ്, മുഹമ്മദ് റോഷന്‍, മുഹമ്മദ് റമീസ് എന്നിവര്‍ക്കാണ് വീടൊരുങ്ങിയത്.

Sharing is caring!