കോവിഡ്; ജീവിതം പ്രതിസന്ധിയിലാക്കി 58കാരന്‍ കുറ്റിപ്പുറം പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കോവിഡ്; ജീവിതം പ്രതിസന്ധിയിലാക്കി 58കാരന്‍ കുറ്റിപ്പുറം പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി  ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: കോവിഡ്; ജീവിതം പ്രതിസന്ധിയിലാക്കി 58കാരന്‍ കുറ്റിപ്പുറം പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രായം 58വയസ്സായി. നേരത്തെ ഗള്‍ഫിലായിരുന്നു. വിവാഹം കഴിച്ചെങ്കിലും ഭാര്യയുമായി വേര്‍പിരിഞ്ഞു. മക്കളൊന്നുമില്ല. ജീവിതം ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ്. കോവിഡ് കാരണം അവരും സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുകയാണ്. മനോവിഷമം തെല്ലൊന്നുമല്ല ഉള്ളത്. അവസാനം സങ്കടം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കാനുറച്ച് എടപ്പാള്‍ തറക്കല്‍ വാസു കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി. എന്നാല്‍ മിനി പമ്പയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് കൃത്യസമത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. എടപ്പാള്‍ തറക്കല്‍ സ്വദേശി 58 വയസുകാരന്‍ വാസുവാണ് ഇന്ന് വൈകുന്നേരം നാലരയോടെ കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലോക്ക് ചാടിയത്. നേരത്തെ രണ്ട് തവണ പാലത്തിലെത്തിയ ഇയാള്‍ ആളുകളുള്ളതിനാല്‍ തിരികെ പോയിരുന്നു. കോവിഡ്കാരണം ജോലി നഷ്ടപ്പെട്ടതോടെ ജീവിതത്തിന് വഴി മുട്ടിയതിനാലാണ് പുഴയില്‍ ചാടിയതെന്നാണ് ഇയാള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരോട് പറഞ്ഞത്. ഇയാള്‍ കൊറോണ കാരണം ജോലി നഷ്ടപ്പെട്ടതില്‍ അശ്വസ്തനായിരുന്നു. ബന്ധു വീട്ടില്‍ നിന്നും കുറ്റിപ്പുറത്തെത്തിയ ശേഷം പാലത്തില്‍ നിന്നും ചാടുകയായിരുന്നു. ഇതുദൂരെനിന്നും മിന്നായംപോലെ കണ്ട മിനി പമ്പയിലെ ലൈഫ്ഗാര്‍ഡ്മാരായ സുഹൈല്‍, ഹരി എന്നിവര്‍ ജീവന്‍ രക്ഷ ഉപകരണങ്ങളുമായി ബോട്ടുമായി കുതിച്ചെത്തിയതിനാല്‍ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകാതെ രക്ഷിക്കാനായി. മഴ കനത്തെങ്കിലും നിളയില്‍ വേണ്ടത്ര ജലനിരപ്പ് ഉയരാത്തതും കുത്തൊഴുക്കില്ലാത്തതും തുണയായി. പ്രദേശത്ത് തടിച്ച് കൂടിയ നാട്ടുകാരും ലൈഫ് ഗാര്‍ഡും ട്രോമോ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെലീസ് നല്‍കിയ വിവരമനുസരിച്ച് ഇയാളുടെ ബന്ധുക്കളത്തി കൂട്ടിക്കൊണ്ടുപോയി. മാനസിക വിഷമം മൂലമാണ് ആത്ഹത്യക്ക് ശ്രമിക്കാന്‍ കാരണമായത്. എന്നാല്‍ ബന്ധുക്കളെല്ലാം നല്ല രീതിയില്‍തന്നെയാണ്
വാസുവിനെകാണുന്നത്. വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭാര്യയുമായി വേര്‍പിരിഞ്ഞു. ഇതിനാല്‍തന്നെ 58വയസ്സായിട്ടും കുഞ്ഞുങ്ങളൊന്നുമില്ല. സഹോദരങ്ങള്‍ക്കൊപ്പം കഴിയുകയായിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധികാരണം അവര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഏതു രീതിയില്‍ ജീവിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ സങ്കടങ്ങള്‍ വര്‍ധിപ്പിച്ചു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

Sharing is caring!