വാരിയംകുന്നൻ സിനിമാ പ്രഖ്യാപനം, പ്രിഥിരാജിനെതിരെ സംഘപരിവാർ ആക്രമണം

വാരിയംകുന്നൻ സിനിമാ പ്രഖ്യാപനം, പ്രിഥിരാജിനെതിരെ സംഘപരിവാർ ആക്രമണം

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമായക്കാനൊരുങ്ങിയ പ്രിഥിരാജിനും കൂട്ടർക്കുമെതിരെ സൈബർ ആക്രമണം. ചരിത്രം വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായി ബി ജെ പി നേതാക്കളും, സംഘപരിവാർ അനുകൂലികളുമാണ് രം​ഗതെത്തിയിരിക്കുന്നത്. പ്രിഥിരാജിന്റെ മാതാവിനെ അടക്കം ആക്ഷേപിക്കുന്ന കമന്റുകളുമായാണ് താരത്തിനെതിരായ ആക്രമണം.

ബി ജെ പി വക്താവ് സന്ദീപ് വാര്യരാണ് വാരിയംകുന്നത്തിനേയും, പ്രിഥിരാജിനേയും ആക്ഷേപിച്ച് ആദ്യം രം​ഗതെത്തിയത്. ഇത് പല സംഘപരിവാർ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ഏറ്റെടുക്കുകയായിരുന്നു. മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണമാണെന്നാണ് സംഘപരിവാറിന്റെ വാദം. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്ന ആരോപണവും പലരും ഉന്നയിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിലുള്ളവരെ വർ​ഗീയമായും ആക്രമിക്കുന്നുണ്ട്.

1921 എന്ന ഐ വി ശശി സിനിമയിലൂടെ നേരത്തെ തന്നെ മലബാർ കലാപം സിനിമയായിരുന്നു. വാ​ഗൺ ട്രാജഡി അടക്കം ചിത്രീകരിച്ച സിനിമയിൽ മമ്മുട്ടിയായിരുന്നു നായകൻ. പുതിയ കാലത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാരിയംകുന്നത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ഏറനാടൻ വീരൻമാർക്കുള്ള ആദരവ് കൂടിയാകും അത്. മലബാർ കലാപം ആസൂത്രിതമായി മറവിയിലേക്ക് തള്ളിയിടപ്പെട്ടുവെന്ന ആരോപണത്തോടെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ഹർഷാദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമാണം. ഷൈജു ഖാലിദ് ക്യാമറയും, സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. മൊഹ്സിൻ പരാരിയും ചിത്രത്തിന്റെ സംവിധാന ചുമതല നിർവഹിക്കുന്നു.

അഞ്ച് മാസത്തോളം ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള 5200 ചതുരശ്ര കിലോമീറ്റർ ഭാ​ഗം അടക്കി ഭരിച്ച മറ്റൊരു പോരാളി ലോക ചരിത്രത്തിലില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രബലനായ ശത്രുവിന്റെ ​ഗണത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. 1922 ജനുവരി 20ന് ബ്രീട്ടീഷ് പട്ടാള കോടതിയുടെ ഉത്തരവിൻമേൽ വാരിയംകുന്നത്ത് ഹാജിയേയും, അദ്ദേഹത്തോടൊപ്പം പോരാടിയ ആറ് പേരെയും മലപ്പുറത്ത് വെച്ച് വെടിവെച്ച് കൊന്നു.

Sharing is caring!