മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ രംഗത്ത്

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ രംഗത്ത്. ‘റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താന്‍ ഡാന്സര് എന്നുദ്ദേശിച്ചത് തന്റെ പാര്‍ട്ടിയിലെ ഏതെങ്കിലും പഴയ ബാര്‍ ഡാന്സറെ ആണോ?’ എന്നാണ് പി വി അന്‍വര്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ഇത് സോണിയാഗാന്ധിയെ ഉദ്ദേശിച്ചുനടത്തിയ പോസ്റ്റാണെന്ന തരത്തില്‍ നിരവധി കമന്റുകളാണ് അന്‍വറിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. അതോടൊപ്പം മുല്ലപ്പള്ളിയുടെ അതേ നിലവാരത്തില്‍ ഇടത്പക്ഷ എം.എല്‍.എ പ്രതികരിച്ചതിനെതിരെയും നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
പരസ്പരം ചളി വാരി എറിഞ്ഞ എല്‍ഡിഫ്-യുഡിഫ് നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ സാക്ഷരകേരത്തിന് അപമാനകരമാണെന്ന രീതിയിലും പ്രചരണങ്ങള്‍ മുറുകുന്നുണ്ട്.
തന്റെ ഫേസ്ബുക്ക്പേജിലൂടെ പി വി അന്വര് എം എല്‍ എ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താന്‍ ഡാന്സര് എന്നുദ്ദേശിച്ചത് തന്റെ പാര്‍ട്ടിയിലെ ഏതെങ്കിലും പഴയ ബാര്‍ ഡാന്സറെ ആണോ?’ എന്നാണ് പി വി അന്‍വര്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. അതിനടിയില്‍ നിരവധി ഇടതുപക്ഷ അനുഭാവികള്‍ തന്നെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിയും തുല്യരാണ്. എല്‍ ഡി എഫിന് ഇനി സംസാരിക്കാന്‍ അര്‍ഹതയില്ല എന്നാണ് ഇവരുടെ കാഴ്ചപ്പാട്.
പി വി അന്‍വര്‍് എം എല്‍ എ യുടെ പോസ്റ്റ് കൂടാതെ മറ്റു പല എല്‍ ഡി എഫ് അനുകൂല പേജുകളിലും സോണിയ ഗാന്ധിയെ അധിക്ഷേപിച്ച കൊണ്ടുള്ള പോസ്റ്റുകള്‍ വന്നിരുന്നു. ഞങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് മറ്റുള്ള പാര്‍ട്ടിയിലെ സ്ത്രീകളെക്കാള്‍ സദാചാരം ഉണ്ടെന്ന് കാണിക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നത്.
പി വി അന്വര് എം എല്‍ എ, എം എം മാണി, ജി. സുധാകരന്‍ തുടങ്ങിയ എല്‍ ഡി എഫ് നേതാക്കള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഒരു പുരോഗമന പ്രസ്ഥാനത്തിന് ചേര്‍ന്ന രീതിയില്‍ അല്ല എല്‍ ഡി എഫ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. അതേ സമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപെടുത്താമെന്നു സര്‍ക്കാരും സിപിഎമ്മും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി ഇന്നലെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ചു മുഖ്യമന്ത്രി സ്വയം ആലോചിക്കണം. കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവനയ്ക്ക് അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ മുല്ലപ്പള്ളിയെ തള്ളി ലീഗ് രംഗത്തുവന്നു. മുല്ലപ്പള്ളി വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇതിന്റെ പേരില്‍ പ്രതിപക്ഷത്തെയാകെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും മജീദ് പറഞ്ഞു.
അതേ സമയം മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കില്‍ സോണിയ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് ശൈലജയ്ക്ക് പിന്തുണയുമായ ശോഭാ സുരേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]