കൊലപാതകത്തിന് മടിക്കില്ലെന്ന മുദ്രാവാക്യവുമായി മലപ്പുറം മൂത്തേടത്ത് ഡി.വൈ.എഫ്.ഐ പ്രകടനം

കൊലപാതകത്തിന്  മടിക്കില്ലെന്ന  മുദ്രാവാക്യവുമായി മലപ്പുറം മൂത്തേടത്ത്  ഡി.വൈ.എഫ്.ഐ  പ്രകടനം

മലപ്പുറം: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതു പോലെ ആവശ്യം വന്നാല്‍ കൊലപാതകത്തിന് മടിക്കില്ലെന്ന മുദ്രാവാക്യവുമായി മലപ്പുറം നിലമ്പൂര്‍ മൂത്തേടത്ത് ഡി.വൈ.എഫ്.ഐ യുടെ പ്രകടനം. അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ പൊന്നരിവാള്‍ കടലില്‍ എറിഞ്ഞു കളഞ്ഞിട്ടില്ലെന്നും ആവശ്യം വന്നാല്‍ പ്രയോഗിക്കാന്‍ മടക്കില്ലെന്നുമായിരുന്നു മുദ്രാവാക്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂത്തേടത്ത് നിലനില്‍ക്കുന്ന ഡി.വൈ.എഫ്.ഐ, യൂത്തുകോണ്‍ഗ്രസ് തര്‍ക്കളുടെ ഭാഗമായാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് പി.കെ. ഷഫീഖ്, സെക്രട്ടറി ക്രിസ്റ്റി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

Sharing is caring!