മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹരിയാനയില്‍ നിന്ന് ഡല്‍ഹി – കൊച്ചി വഴി ജൂണ്‍ നാലിന് തിരിച്ചെത്തിയ ആതവനാട് വെട്ടിച്ചിറ പുന്നത്തല സ്വദേശി 27 വയസുകാരന്‍, ഊട്ടിയില്‍ നിന്ന് ജൂണ്‍ ഒന്നിന് തിരിച്ചെത്തിയ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി 58 വയസുകാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി 56 വയസുകാരന്‍, ജൂണ്‍ അഞ്ചിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തെന്നല തറയില്‍ സ്വദേശി 55 വയസുകാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന്് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി 44 വയസുകാരന്‍, അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് തിരിച്ചെത്തിയ തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി 44 വയസുകാരന്‍, ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 30 ന് തിരിച്ചെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ കുണ്ടൂര്‍ സ്വദേശി നാലര വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ മൂത്തേടം കുറ്റിക്കാട് സ്വദേശിനി 64 വയസുകാരി, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് തിരിച്ചെത്തിയ പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി 59 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!