മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം:തലക്ക് പരുക്കേറ്റ മധ്യവയസ്കന്‍ മരിച്ചു; സുഹൃത്തുക്കൾക്കെതിരെ കേസ്

മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം:തലക്ക് പരുക്കേറ്റ മധ്യവയസ്കന്‍ മരിച്ചു; സുഹൃത്തുക്കൾക്കെതിരെ കേസ്

എടപ്പാൾ: മലപ്പുറം ജില്ലയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വീണ്ടുമൊരു കൊലപാതകം കൂടി. എടപ്പാൾ കോലളമ്പ് പുലിക്കാട് കാട്ടുകുഴിയിൽ താമസിക്കുന്ന കണ്ണത്ത് അങ്ങാടിപറമ്പിൽ ഗോപാലകൃഷ്ണൻ നായർ (58)ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ തലയ്ക്ക് അടിയ്ക്കുകയായിരുനെന്നാണ് പ്രാഥമിക വിവരം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

സംഭവത്തില്‍ സുഹൃത്തുക്കളായ സഹോദരങ്ങൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.സുഹൃത്തുമൊത്ത് മദ്യപിക്കാറുള്ള ഗോപാലകൃഷ്ണന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മദ്യപിക്കാനെത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ സുഹൃത്തിന്റെ സഹോദരനുമായുള്ള തർക്കത്തിൽ നിലത്ത് വീണ ഗോപാലകൃഷ്ണന്‍ ഏറെ നേരം കഴിഞ്ഞും എഴുന്നേല്‍ക്കാതെ വന്നതോടെ സുഹൃത്ത് തന്നെയാണ് ഗോപാലകൃഷ്ണന്റെ വീട്ടുകാരെ വിവരം അറിയിച്ചത്.തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തന്നെ ഗോപാലകൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പരാതി പ്രകാരം വ്യാഴാഴ്ച തന്നെ സുഹൃത്തിനും സഹോദരനും എതിരെ ചങ്ങരംകുളം പോലീസ് കേസെടുക്കുകയും പോലീസ് സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മരിച്ച ഗോപാലകൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Sharing is caring!