കൊറോണക്കാലത്ത് കൃഷിയിറക്കി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍

കൊറോണക്കാലത്ത് കൃഷിയിറക്കി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍

തിരൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് താനാളൂരില്‍ കൃഷിയിറക്കാനൊരുങ്ങി വി ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. താനാളൂര്‍ കൃഷിഭവന്റെ പിന്‍തുണയോടെ നാലേക്കര്‍ തരിശുഭൂമിയിലാണ് ഇവര്‍ കൃഷി ഇറക്കുന്നത്. ദേവധാര്‍ സ്‌കൂളിന് സമീപം കമ്പനിപ്പടിയും വട്ടത്താണിയുമാണ് കൃഷിയിടമായി കണ്ടിരിക്കുന്നതെന്ന് ഗ്രന്ഥാലയം സെക്രട്ടറി പി എസ് സഹദേവന്‍ പറഞ്ഞു.
കൃഷിയിടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അടുത്ത ദിവസം തന്നെ മരച്ചീനിയും പയറും നടാനാണ് തീരുമാനം ഭൂവുടമകള്‍ക്ക് വിളവില്‍ നിന്നൊരു വിഹിതം നല്‍കുമെന്നും ഗന്ഥശാലാ പ്രവര്‍ത്തകര്‍ അറിയിച്ചു.

Sharing is caring!