വ്യാപാരികള്‍ കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്‍ പിന്‍വലിക്കുക, ലോക്ക് ഡൗണ്‍ കാലയളവിലെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കുക, അന്യായമായ അശാസ്ത്രീയ രീതിയിലുള്ള ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കുന്ന കെ എസ് ഇ ബി യുടെ ശുദ്ധ തട്ടിപ്പ് നിര്‍ത്തലാക്കി എല്ലാമാസവും റീഡിംഗ് കണക്കാക്കി ബില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പല്‍ യൂണിറ്റ് മലപ്പുറം കെ എസ് ഇ ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിമലപ്പുറം മുനിസിപ്പല്‍ പ്രസിഡന്റ് പരി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. കെ. അബ്ദുല്‍ അസീസ്, ട്രഷറര്‍ എ പി ഹംസ, പി. കെ അയമു ഹാജി, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ കെ ടി അക്ബര്‍, ഇ. കെ. അബ്ബാസ്, റഫീഖ് സുഹാന, സെക്രട്ടറിമാരായ സഹീര്‍ പന്തക്കലകത്ത്, ഈസ്റ്റേണ്‍ സലീം, സയ്യിദ് ഗള്‍ഫ് മൊബൈല്‍, യൂത്ത് വിംഗ് ഭാരവാഹികളായ ഗഫാര്‍ അലി,യു താജുദ്ദീന്‍, എം പി സിദ്ധീഖ് പങ്കെടുത്തു

Sharing is caring!