പഠനത്തിന് സമാർട്ട് ഫോണില്ല; കമ്മൽ വിൽക്കാനൊരുങ്ങിയ വിദ്യാർത്ഥിനിക്ക് ഫോൺ നൽകി മുനവ്വറലി തങ്ങൾ
മലപ്പുറം: ഓൺ ലൈൻ പഠനത്തിന് സമാർട്ട് ഫോൺ ഇല്ലാത്തതിനെ തുടർന്ന് ആകെയുള്ള ചെറിയ കമ്മൽ വിൽക്കാനൊരുങ്ങിയ വിദ്യാർത്ഥിനിക്ക് മുനവ്വറലി തങ്ങൾ ഇടപെട്ട് സ്മാർട്ട് ഫോൺ നൽകി. മലപ്പുറം വലിയങ്ങാടി എലിക്കോട്ടിൽ ഫാത്തിമ റിൻഷ എന്ന വിദ്യാർത്ഥിനിയാണ് ലോക്ക് ഡൗണിൽ കൂലിപണിക്കാരനായ പിതാവിന് ജോലി ഇല്ലാതായതിനെ തുടർന്ന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നത്. ആഭരണം വിൽക്കാനായി മലപ്പുറത്തെത്തിയ കുട്ടിയെ ശ്രദ്ധയിൽ പെട്ട യൂത്ത് ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് ഹക്കീം കോൽമണ്ണ പാണക്കാട് മുനവ്വറലി തങ്ങളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ തങ്ങൾ ദുബൈ കെ.എം.സി.സി കണ്ണമംഗലം പഞ്ചായത്ത് ട്രഷറർ ഇൽയാസ് പി.സി.യുമായി ബന്ധപ്പെട്ട് ഫോൺ തരപ്പെടുത്തി നൽകുകയായിരുന്നു. ചടങ്ങിൽ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, ഫൈസൽ ബാഫഖി തങ്ങൾ, മുജീബ് കാടേരി, അനീസ് കെ.പി. ചേറൂർ, സഫ് വാൻ, ഇ.പി എന്നിവർ പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]