വിമാനത്തില്‍വെച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചത് പെരിന്തല്‍മണ്ണയിലെ 60വയസ്സുകാരന്

മലപ്പുറം: വിമാനത്തില്‍വെച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചത് പെരിന്തല്‍മണ്ണയിലെ
60വയസ്സുകാരന്. ഇയാള്‍ക്ക് പ്രായത്തെ ബഹുമാനിച്ച് യുവാവ് എണിറ്റ് നല്‍കിയപ്പോഴാണ് യുവതിയുടെ അടുത്ത ആസീറ്റില്‍ ഇരുന്നത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയതോടെ യുവതിയുടെ കയ്യില്‍ പിടിച്ചു. നീട്ടിവളര്‍ത്തിയ മുടിയും വ്യത്യസ്തമായ വസ്ത്രധാരണവും. യാത്രക്കാരില്‍ പലരും ആദ്യംതന്നെ പ്രത്യേകം ശ്രദ്ധിച്ചു. വിമാനത്തില്‍വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയത് സഹയാത്രികന് അബ്ദുള്‍ ഖാദര്‍ 60വയസ്സുകാരന്. വിമാനം കരിപ്പൂരില്‍ ഇറങ്ങിയതോടെ പുറത്തേക്കു പോകുന്നതിനിടയിലാണ് യാത്രക്കാര്‍ പിറകില്‍നിന്നും വലിയ ശബ്ദവും ഉന്തുംതള്ളും കണ്ടത്.
അപ്പോഴാണ് യുവതിക്ക് വിമാനത്തില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ട കാര്യം മറ്റു യാത്രക്കാരും അറിയുന്നത്. തുടര്‍ന്നാണ് പ്രതി പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് തിരൂര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തത്. അബ്ദുല്‍ ഖാദറിനെ യാത്രക്കാരില്‍ പലരും നേരത്തെ ശ്രദ്ധിച്ചിരുന്നു. പ്രത്യേക വസ്ത്രധാര രീതിയില്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ വ്യക്തയായിരുന്നു അബ്ദുല്‍ ഖാദര്‍. വിമാനം പുറപ്പെടും മുമ്പ് പരാതിക്കാരിയായ യുവതിയുടെ അടുത്ത സീറ്റില്‍ ഇരുന്നിരുന്നത് ആദ്യം മലപ്പുറത്തുകാരന് തന്നെയായ മറ്റൊരു യുവാവായിരുന്നു. പ്രായമുള്ള അബ്ദുല്‍ ഖാദര്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ ചെറുപ്പക്കാരന് എണീറ്റ് മാറിക്കൊടുക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ ഇരുന്നോളു ഞാന്‍ അപ്പുറത്തേക്ക് മാറിയിരിക്കാമെന്ന് പറയുകയായിരുന്നു. ഇയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് യുവാവ് സീറ്റ് മാറിക്കൊടുത്തത്. അവസാനം വിമാനം ഇറങ്ങിയപ്പോഴാണ് യുവതി യാത്രക്കാരോട് വിവരം പറഞ്ഞത്. പ്രശ്നം ഗുരുതരമാകുമെന്ന് കരുതി വിമാനത്തിനുള്ളില്‍നിന്നും എയര്പോര്ട്ടിനുള്ളില്നിന്നും ആരും പ്രതിയെ കൈവെച്ചില്ലെങ്കില്‍ പലരും ഇയാളോട് ക്ഷോഭിച്ചു സംസാരിച്ചു.
വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഖാദര്‍ തന്നോടു അപമര്യാദയായി പെരുമാറിയെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു യുവതി പരാതി നല്‍കിയത്. ഇതു പിന്നീട് കരിപ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. രാത്രി മസ്ക്കറ്റില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയതു മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുള്‍ ഖാദര്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്ന് പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും ഇതു പോലീസിനു ലഭിച്ചിരുന്നില്ല. ക്വാറന്റൈനിലായ യുവതിക്ക് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കരിപ്പൂര്‍ പോലീസ് കേസെടുത്തത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി