മലപ്പുറം കൊടക്കലില്‍ ഉമ്മയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചത് ആത്മഹത്യയാണെന്ന്

മലപ്പുറം കൊടക്കലില്‍ ഉമ്മയും കുഞ്ഞും  കിണറ്റില്‍ ചാടി മരിച്ചത്  ആത്മഹത്യയാണെന്ന്

തിരുന്നായ: കൊടക്കല്‍ പി.കെ. പടിയില്‍ യുവതിയെയും ഒന്നര വയസ്സായ കുഞ്ഞിനെയും ആ ളൊഴിഞ്ഞ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പി. കെ. പടിയിലെ പാടത്തു പീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദയും ( 33) മകള്‍ ഷഫ്‌ന ഫാത്തിമയും (ഒന്നര) ആണ് മരിച്ചത്.ഇവരെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചിരുന്നു.വെള്ളിയാഴ്ച കാലത്ത് നാട്ടുകാര്‍ തിരയുന്നതിനിടയില്‍ വീട്ടില്‍ നിന്നും 100 മീറ്ററകലെയുള്ള കിണറിനടുത്ത് ചെരിപ്പുകള്‍ കണ്ട് നോക്കിയപ്പോഴാണ് യുവതിയുടെ ജഡം വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തിരൂര്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. അതേ സമയം യാതൊരു പ്രശ്‌നവുമില്ലെന്നാണറിയുന്നത്. മരിച്ച യുവതിക്ക് സഫീന്‍ എന്ന ആണ്‍കുട്ടിയുമുണ്ട്. നടുവട്ടം മാണിയങ്കാട് പാറപ്പുറത്ത് കുഞ്ഞീതു – ഫാത്തിമ ദമ്പതികളുടെ മകളാണ് ആബിദ .സഹോദരങ്ങള്‍: ഹംസ, മുസ്തഫ. ബീക്കുട്ടി, ആയിഷ, റംല, റഹീന, ഫൗസിയ, സീനത്ത്’

Sharing is caring!