കോട്ടക്കല്‍ അല്‍മാസ് ആശുപത്രിക്കടത്ത് കാറിനുള്ളില്‍ രണ്ടു ദിവസം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം

കോട്ടക്കല്‍: കോട്ടക്കല്‍ അല്‍മാസ് ആശുപത്രിക്കടത്ത് കാറിനുള്ളില്‍ രണ്ടു ദിവസം മുമ്പ് മരിച്ച
യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ ആട്ടീരി സ്വദേശി തൊട്ടിയില്‍ അഹമ്മദ് കുട്ടി മകന് മുഹമ്മദ് അനീസ് (40)നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്കുവട്ടി അല്‍മാസ് ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കല്‍ സി.ഐ കെ.ഒ. പ്രദീബ്, എസ്.ഐ. റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദക്തര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധ നടത്തി. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പി പി. സുരേശ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേശണമാരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിട്ടില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പുവരെ വീട്ടുകാര്‍ വിളിച്ചന്വേഷിച്ചപ്പോള്‍ താന്‍ കോട്ടക്കലിലുണ്ടെന്ന് പറഞ്ഞാതായാണ് ബന്ധുക്കള്‍ പറയുന്നത്. വിദേശത്ത് എണ്ണ ഖനന കമ്പനിയില്‍ ജോലി ചെയ്യുന്ന അനീസ് ഏതാനും മാസക്കള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ആറു മാസങ്ങള്‍ക്കു മുമ്പ് തന്റെ ഉടമസ്ഥതയിലുള്ള ബസ് വില്‍പ്പന്ന നടത്തിയിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലെ പാടും വസ്ത്രത്തിലെ പൊടിമണ്ണും മരണത്തില്‍ ധുരൂ ഹത തോന്നിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മാതാവ്: ആയിശുമ്മു
ഭാര്യ: അസ്മത്ത്
മക്കള്‍: അബിയാസ് , അഫ്നാസ്, അദീബ്.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]