കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുടെ ഒഴുക്ക്. രണ്ടുദിസത്തിനുള്ളില് എത്തിയത് 3,470 പേര്

കരിപ്പൂർ വിമാനത്താവളത്തിലേക്ക് രണ്ട് ദിവസങ്ങളിലായി ഗൾഫ് നാടുകളിൽ നിന്നെത്തിയത് 19 ചാർേട്ടഡ് വിമാനങ്ങൾ. ബുധൻ ഒമ്പതും വ്യാഴം പത്തും വിമാനങ്ങളാണ് കരിപ്പൂരിലെത്തിയത്. വെള്ളിയാഴ്ച പുലർച്ചയും വിമാനങ്ങൾ വരുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി 3,470 പേരാണ് തിരിച്ചെത്തിയത്. ഇതിൽ 97 കുട്ടികളും ഉൾപ്പെടും.
കെ.എം.സി.സി, കെ.െഎ.ജി, െഎ.സി.എഫ് തുടങ്ങിയ വിവിധ സംഘടനകൾ സ്വകാര്യ ട്രാവൽസുകളുമായി സഹകരിച്ചാണ് സർവിസ് നടത്തുന്നത്. ഇതിനോടൊപ്പം സ്വകാര്യ ഗ്രൂപ്പുകൾ സ്വന്തം ജീവനക്കാർക്കായി നടത്തുന്ന സർവിസുകളുമുണ്ട്. ബുധനാഴ്ച ഷാർജയിൽനിന്ന് എയർ അറേബ്യ രണ്ട്, കുവൈത്തിൽനിന്ന് ഇൻഡിഗോ രണ്ട്, മസ്കത്തിൽനിന്ന് സലാം എയർ രണ്ട്, ബഹ്റൈനിൽനിന്ന് ഗൾഫ് എയർ, റാസൽഖൈമയിൽനിന്ന് സ്പൈസ് ജെറ്റ്, ദുബൈയിൽനിന്ന് ഫ്ലൈ ദുബൈ സർവിസുമാണ് നടത്തിയത്. ഇതിൽ 1,672 പേരാണ് തിരിച്ചെത്തിയത്. 54 കുട്ടികളും ഉൾപ്പെടും.
വ്യാഴാഴ്ച ദുബൈയിൽനിന്ന് ഫ്ലൈ ദുബൈ രണ്ട്, റാസൽഖൈമയിൽനിന്ന് സ്പൈസ്ജെറ്റ് രണ്ട്, അബൂദബിൽനിന്ന് ഇത്തിഹാദ്, ദമ്മാമിൽനിന്ന് ഫ്ലൈ നാസ്, ബഹ്റൈനിൽനിന്ന് ഗൾഫ് എയർ, ഷാർജയിൽനിന്ന് എയർ അറേബ്യ, മസ്കത്തിൽനിന്ന് സലാം എയർ, ദോഹയിൽനിന്ന് ഇൻഡിഗോ സർവിസുമാണ് നടത്തിയത്. ഇത്തിഹാദിെൻറ ആദ്യ ചാർേട്ടഡ് വിമാനമായിരുന്നു വ്യാഴാഴ്ചയിലേത്. 43 കുട്ടികളുൾപ്പെടെ 1844 പേരാണ് വ്യാഴാഴ്ച എത്തിയത്. അബൂദബി ഇത്തിഹാദ് വിമാനത്തിൽ 186, ദുബൈ ഫ്ലൈ ദുബൈയിൽ 188, ദമ്മാം ഫ്ലൈ നാസിൽ 173, ദുബൈ ഫ്ലൈ ദുബൈ രണ്ടാം വിമാനത്തിൽ 193, ബഹ്റൈൻ ഗൾഫ് എയറിൽ 173, ഷാർജ എയർ അറേബ്യയിൽ 214, റാസൽൈഖമ സ്പൈസ്ജെറ്റിൽ 179, റാസൽൈഖമ സ്പൈസ്ജെറ്റ് രണ്ടാം വിമാനത്തിൽ 180, മസ്കത്ത് സലാം എയറിൽ 186, ദോഹ ഇൻഡിഗോയിൽ 172 പേർ എന്നിങ്ങനെയാണ് തിരിച്ചെത്തിയത്. കരിപ്പൂരിലേക്കുള്ള ചില സർവിസുകൾ സംസ്ഥാന സർക്കാർ ഇടപെട്ട് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നതായി ആക്ഷേപമുണ്ട്.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]