നാട്ടിലേക്കുവരാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്ന മലപ്പുറം മഞ്ചേരി എളങ്കൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
മലപ്പുറം: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിക്കുകയായിരുന്നു മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി അടക്കം രണ്ട് മലയാളികള്‍ സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു.
മര നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിക്കേയാണ് മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) മരിച്ചത്.
റിയാദ് ഉമ്മുല്‍ ഹമാമില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞുവന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഭാര്യ: സക്കീന. മക്കളില്ല. റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി ജീവകാരുണ്യ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റിയാദ് എളങ്കൂര്‍ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്.
എറണാകുളം സ്വദേശിയാണ് മരിച്ച മറ്റൊരാള്‍ റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന എറണാകുളം ചെങ്ങമനാട് സ്വദേശി പുത്തന്‍പറമ്പില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ പി എം നസീര്‍ (58) ആണ് ഉറക്കത്തില്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോണ്‍സര്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമെന്നാണ് സൂചന.
കോവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. ഫലം അറിവായിട്ടില്ല. ഖബറടക്കം പിന്നീട് സൗദിയില്‍ നടക്കും. നിലവില്‍ ആലുവ ഏലൂക്കരയില്‍ താമസിക്കുന്ന നസീര്‍ മൂന്നര വര്‍ഷം മുമ്പാണ് അവസാനമായി റിയാദിലെത്തിയത്.
ചെങ്ങമനാട് മേഖലയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് ഏലൂക്കരയിലേക്ക് താമസം മാറ്റിയത്. ചെങ്ങമനാട് പാലപ്രശ്ശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കള്‍: ജിന്‍ഷാദ്, ജിസ്നി, ജിന്‍സ്. മരുമക്കള്‍: സുനീര്‍, ജംഷിദ്, റമീസ.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




