കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17മുതല്‍ കേരളത്തിലേക്ക്
റിയാദ്: കോവിഡ് 19 പ്രതിസന്ധി കാരണം യുഎഇയില്‍ നിന്നു നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് അറിയിച്ചു. 10,000 പേര്‍ക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊരുക്കുന്നത്. യുഎഇയുടെ എല്ലാ ഭാഗത്തു നിന്നും നാട്ടിലേക്കു യാത്രയാഗ്രഹിക്കുന്നവര്‍ക്കു ഈ സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി.
ആകെ 70 വിമാനങ്ങള്‍ യാത്രക്കാരുമായി കേരളത്തിലേയ്ക്കു പറക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ 50ഉം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ 10 വീതവുമാണ് സര്‍വീസുകള്‍. ഫ്ലൈ ദുബായ്, എയര്‍അറേബ്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍ വിമാനങ്ങള്‍ ദുബായ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുമാണ് പുറപ്പെടുക.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).