കോവിഡ്; നഗരസഭക്ക് വാഹനം വിട്ടുനല്‍കി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍

കോവിഡ്; നഗരസഭക്ക് വാഹനം  വിട്ടുനല്‍കി ശിഹാബ് തങ്ങള്‍  ഡയാലിസിസ് സെന്റര്‍

വളാഞ്ചേരി: നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും ,ക്വാറന്റയ്‌നിലുള്ളവരെയും മറ്റും മെഡിക്കല്‍ ടെസ്റ്റിന് കൊണ്ടു പോകുന്നതിനായി വളാഞ്ചേരി നിസാര്‍ ഹോസ്പിപിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ വാഹനം നഗരസഭക്ക് വിട്ട് നല്‍കി.
108 ആംബുലന്‍സിന്റെ ലഭ്യതക്കുറവ് കാരണം നിരീക്ഷണത്തിലുള്ളവരെ ടെസ്റ്റുകള്‍ക്കായി കൊണ്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ വാഹനം നഗരസഭയ്ക്ക് വിട്ട് നല്‍കിയത്. ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ.റുഫീനക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറി.
കോവിഡ് 19 അടിയന്തിര സാഹചര്യം അവസാനിക്കുന്നത് വരെ ഈ വാഹനം ഇനി നഗരസഭയുടെ അധീനതയിലായിരുക്കും.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം.ഉണ്ണികൃഷ്ണന്‍ ,മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.അബ്ദുന്നാസര്‍ ,നഗരസഭാസെക്രട്ടറി എസ്.സുനില്‍ കുമാര്‍,കൗണ്‍സിലര്‍മാരായ സി.ശിഹാബുദ്ധീന്‍, എം.പി. ഷാഹുല്‍ ഹമീദ് , ശിഹാബ് തങ്ങള്‍ ട്രസ്റ്റ് കോഡിനേറ്റര്‍ സലാം വളാഞ്ചേരി, സലീം കാര്‍ത്തല, കെ.എസ്.തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!