മലപ്പുറം കിഴിശ്ശേരിയില്‍ കുളത്തില്‍വീണ് 11കാരന്‍ മരിച്ചു

മലപ്പുറം കിഴിശ്ശേരിയില്‍  കുളത്തില്‍വീണ് 11കാരന്‍ മരിച്ചു

കൊണ്ടോട്ടി: പതിനൊന്നു വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം കിഴിശേരിയിലാണ് സംഭവം. കിഴിശേരി കുഴിമണ്ണ പൊക്കനാളില്‍ പളളിക്കാട്ടില്‍ വീട്ടില്‍ ഇല്യന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷിബിലി(11)ആണ് മരിച്ചത്. വീടിനു അകലെയുള്ള പേങ്ങാട്ട് പുറായ പഞ്ചായത്ത് കുളത്തില്‍ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം. കുളത്തിനു സമീപത്തെത്തിയ രണ്ടു പേരാണ് കുട്ടിയെ കുളത്തില്‍ വീണ നിലയില്‍ കണ്ടത്. ഉടന്‍ കുട്ടിയെ കരയ്‌ക്കെത്തിക്കുകയും കൊണ്ടോട്ടി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.പിന്നീട് കൊണ്ടോട്ടി എസ്‌ഐ വിനോദ് വലിയാട്ടൂരും സംഘവുമെത്തി കുട്ടിയെ പരിശോധിച്ചപ്പോള്‍ ജീവനുണ്ടന്നു ബോധ്യമായി. ഉടനെ കിഴിശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തായിരുന്ന ഷിബിലി കിഴിശേരി ഗണപത് യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് ഈ വര്‍ഷം പ്രവേശനം നേടിയിട്ടുണ്ട്. മാതാവ്: സുമയ്യ.സഹോദരങ്ങള്‍: ആരിഫുദീന്‍, റിയാന.

Sharing is caring!