മലപ്പുറത്തുകാരന്റെ സംവിധാനത്തില്‍ ലോക മലയാളികളുടെ പൊതുശബ്ദമായൊരു പൊറോട്ട സോങ്ങ്
മലപ്പുറം: പൊറോട്ട ഹാഷ്ടാഗുകൾ ട്രെൻഡിങ് ആവുന്നതിന്റെ പശ്ചാത്തലത്തിൽ പൊറോട്ടയുടെ ജി എസ് ടി വർദ്ധനവിനെതിരെയുള്ള ഇതുവരെ കണ്ട മലയാളി പ്രതിഷേധങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി, ലോക മലയാളികളുടെ പൊതു ശബ്ദമായൊരു പൊറോട്ട സോങ്ങ്…
ഫേസ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോങ്ങ് പുറത്തിറക്കുന്നത്, മല്ലു കഫെക്കു വേണ്ടി ഗ്രൂപ്പിലെ തന്നെ അംഗമായ പ്രശാന്ത് ഐ എ എസ്(കളക്ടർ ബ്രോ) ആണ് വരികൾ എഴുതിയത്. സംഗീതം നിർവഹിച്ചിരിക്കുന്നതു ഷിബു ജോഷ്യോ, റിയാസ് മുഹമ്മദ് എന്നിവരാണ് . ഉമ്മർ ഗുൽമോഹർ ഛായാഗ്രഹണം നിർവഹിച്ച ഈ മ്യൂസിക്ക് വിഡിയോയുടെ എഡിറ്റിങ്ങ് അനീഷ് കുമാറും വിഫ്ക്സ് സിയാസ് ഉം ശ്രീനാഥ് നാരായണനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത് . സംവിധാനം ഡാറ്റസ് വേലായുധനും മുംബൈ മലയാളിയും ചലചിത്ര പ്രവർത്തകയുമായ ലിനി സുഭാഷും ചേർന്നാണ് . സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഈ വീഡിയോയുടെ എല്ലാ വശങ്ങളിലും മല്ലുകഫെ അംഗങ്ങൾ മാത്രമാണ്. ലോക്ക് ഡൌൺ പരിമിതികൾ കൊണ്ട് തന്നെ, തമ്മിൽ കാണാതെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ചിത്രീകരികേണ്ടിവന്നത് .
തമ്മിൽ കാണാതെ വീഡിയോ ചിത്രീകരിച്ചു പൂർത്തിയാക്കുക എന്നത് തികച്ചും ശ്രമകരമായിരുന്നെങ്കിലും നല്ലരീതിയിൽ ചെയ്തു പൂർത്തിയാക്കാൻ ചെയ്തതിന്റെ സന്തോഷത്തിലാണ് പൊറോട്ടയുടെ അണിയറ പ്രവർത്തകർ. ലോക്ക് ഡൌൺ കാലഘട്ടത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തിൽ മല്ലുകഫെ ഇതിന് മുൻപും മാധ്യമ ശ്രെദ്ധ നേടിയിരുന്നു….നിന്ന് പോയ ഒരു മ്യൂസിക് ബാൻഡ്ന്റെ റീയൂണിയൻ മല്ലു കഫെയിലൂടെ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു
ഏത് നെഗറ്റീവിനെയും പോസ്റ്റിവാക്കാൻ മലയാളികൾക്കു സാധിക്കുമെന്നതിന്റെ ഒരു ഉദാഹരണം ആയി കൂടെ പൊറോട്ട സോങ്ങ് നെ കണക്കാക്കാം.. അതേ സമയം ഭക്ഷണവും പോരാട്ടമാണെന്നതിൻ്റെയും.വ്യത്യസ്തമേഖലകളിൽപ്രശസ്തരായ മലയാളികളുടെ ഒഫീഷ്യൽ പേജിലൂടെ ആയിരുന്നു
പൊറോട്ട പുറത്തിറക്കിയത്. പ്രശസ്ത ചലച്ചിത്രതാരം ജയസൂര്യ ,അനൂപ് മേനോൻ ,നടി നിഖില വിമൽ ,സംവിധായകൻ ഒമർ ലുലു ,ഛായാഗ്രഹകൻ സുജിത്ത് വാസുദേവ് ,പ്രശസ്ത ബ്ലോഗർ ബല്ലാത്ത പഹയൻ വിനോദ് നാരായണൻ ,ഗായിക സിത്താര ,ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ,പ്രശസ്ത മോഡൽ അജ്മൽ ഖാൻ ,അടക്കം പ്രമുഖരുടെ ഓഫിഷ്യൽ പേജിലൂടെ പുറത്തിറങ്ങിയ പൊറോട്ട അൽപ്പസമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




