ഈജിപ്തിലുളള മലപ്പുറത്തെ 20ഓളം മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് നാട്ടിലെത്തി

മലപ്പുറം: ഈജിപ്തിലുളള മലപ്പുറത്തെ 20ഓളം മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് നാട്ടിലെത്തി. ഈജിപ്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലെ 36 മലയാളി വിദ്യാര്‍ഥികളാണ് നാട്ടിലെത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള കോട്ടക്കല്‍, കുറ്റിപ്പുറം, വെളിയങ്കോട്, വടശ്ശേരി, മലപ്പുറം മേല്‍മുറി, കൊട്ടപ്പുറം, തെന്നല, ചേളാരി, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇരുപതോളം പേരാണ് നാട്ടിലെത്തിയത്. ഇന്നലെ കൈറോയില്‍ നിന്ന് മുബൈ വഴി കൊച്ചിയിലേക്ക് വന്ദേ ഭാരതമിഷന്ന്റെ ഈജിപ്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന അല്‍ അസ്ഹര്‍ കോവിഡിന്റെ തുടക്കത്തില്‍ തന്നെ അവസാന സെമസ്റ്റര്‍ ഒഴികെയുള്ള പരീക്ഷകള്‍ റദ്ദാക്കി വീടുകളില്‍ നിന്ന് റിസര്‍ച്ച് പേപ്പറുകള്‍ തയ്യാറാക്കിയാല്‍ മതിയെന്ന് അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും മരണങ്ങള് സംഭവിക്കുകയും ചെയ്തതോട് കൂടി വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്ഥാപന മേധാവികളുമെല്ലാം ആശങ്കയിലായിരുന്നു. മലയാളി സ്റ്റുഡന്‍സ് യൂണിയന് വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പരമാവധി ഏര്‍പ്പെടുത്തിയിരുന്നു. ഫ്ളാറ്റുകളില്‍ ഒറ്റപെട്ടു പോയവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഡബ്ലിയൂ എം.എഫ് മായി സഹകരിച്ച് എത്തിച്ച് നല്‍കിയിരുന്നു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന മലയാളികള്‍ അടക്കം ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇനിയും അസ്ഹറില്‍ ഉണ്ട്. പുറത്ത് താമസിക്കുന്ന വിദ്യാഥികള്‍ക്ക് നാട്ടിലെത്താല്‍ ഈജ്പ്തിലെ ഏക മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് സാമ്പത്തിക സഹായങ്ങളും യാത്രക്കാവശ്യമായ സേഫ്റ്റി കിറ്റും നല്കി. വളരെ നന്നായി സഹകരിച്ച ഇന്ത്യന്‍ എംബസ്സിക്കും മലയാളി സ്റ്റാഫിനും വേള്‍ഡ് മലയാളി ഫെഡറേഷനും നന്ദി രേഖപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ യാത്രയായത്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.