കോവിഡ് കാലത്ത് കരിപ്പൂരില്‍ വിമാനത്താവള ജീവനക്കാരുടെ സുരക്ഷയില്‍ അലംഭാവം

കോവിഡ് കാലത്ത് കരിപ്പൂരില്‍ വിമാനത്താവള  ജീവനക്കാരുടെ സുരക്ഷയില്‍ അലംഭാവം

മലപ്പുറം: കോവിഡ് കാലത്തു വിമാനത്താവള ജീവനക്കാരുടെ സുരക്ഷയില്‍ അലംഭാവം. ദിവസേന ആയിരക്കണക്കിനു യാത്രക്കാരുമായി ഇടപഴകുന്ന ജീവനക്കാര്‍ക്കു വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ഇക്കാര്യം ജില്ലാ ഭരണകൂടത്തോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു പറഞ്ഞു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ ടെര്‍മിനല്‍ മാനേജര്‍ ജൂണ്‍ 7ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സാംപിള്‍ പരിശോധനയ്ക്കു വിധേയനായെങ്കിലും ഒരാഴ്ചയ്ക്കുശേഷമാണു ഫലം വരുന്നത്. ഇതിനിടെ വിമാനത്താവളത്തിലെ ഒട്ടേറെപ്പേരുമായി ഇദ്ദേഹം ഇടപഴകിയെന്നാണു വിലയിരുത്തല്‍. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ, കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗം ജീവനക്കാര്‍ക്കു രോഗവ്യാപന ഭീഷണിയുണ്ടെന്നു നേരത്തേ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനത്താവളത്തില്‍ തന്നെ സാംപിള്‍ പരിശോധനയ്ക്കു സൗകര്യമൊരുക്കണമെന്ന ആവശ്യമുയര്‍ന്നത്.
ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതിനാല്‍ 18 ജീവനക്കാര്‍ മാത്രമാണ് മഞ്ചേരിയില്‍ നേരിട്ടെത്തി പരിശോധനയ്ക്കു വിധേയരായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ടെര്‍മിനല്‍ മാനേജറും ആദ്യസംഘത്തിനൊപ്പം സാംപിള്‍ പരിശോധനയ്‌ക്കെത്തിയതാണ്. മഞ്ചേരിയിലെ പരിശോധനാ കേന്ദ്രത്തില്‍ വേണ്ടത്ര സുരക്ഷയില്ലെന്നും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍&ിയുെ; പരിശോധനയ്ക്കു വിധേയരായിട്ടില്ല.

Sharing is caring!