പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി അങ്ങാടിപ്പുറത്ത് യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് രണ്ടു കിലോ കഞ്ചാവുമായി മണ്ണാര്‍ക്കാട് കണ്ടൂര്‍കുന്ന് ഒറക്കോടന് നൗഷാദലിയെ(35) പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. ലോക്ക് ഡൗണ്‍ ഇളവില്‍ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക്, പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ചും ലോറി ഡ്രൈവര്‍മാരായ ഏജന്റുമാരിലൂടെയും കഞ്ചാവും ഗോവയില്‍ നിന്ന് വിദേശമദ്യവും എത്തിച്ചു കൊടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട്, കരിങ്കല്ലത്താണി ഭാഗങ്ങളിലെ ഏജന്റുമാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ എ.എസ്.പി എം.ഹേമലത, ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലയില്‍, എസ്.ഐ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദലിയുടെ പേരില്‍ 45 ചാക്ക് ഹാന്‍സ് ലോറിയില്‍ കടത്തിയതിന് വഴിക്കടവ് പൊലീസില്‍ കേസുണ്ട്. മണ്ണാര്‍ക്കാട്ടുകാരായ രണ്ടു പേരെ രണ്ടു ദിവസം മുമ്പ് 4.2 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരന്, ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, മുഹമ്മദ് ഫൈസല്‍, സുകുമാരന്‍, മിഥുന്, മുജീബ്, സലീം എന്നിവരടങ്ങുന്ന സംഘമാണ് ആസൂത്രിത നീക്കത്തിലൂടെ പ്രതിയെ കുടുക്കിയത്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി