മലപ്പുറത്ത്നിന്ന് കോവിഡ് ഭേദമായി ഏഴ് പേര് കൂടി ഇന്ന് വീടുകളിലേക്ക് മടങ്ങി

മലപ്പുറം: കോവിഡ് സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ ഏഴു പേര് വീടുകളിലേക്ക് മടങ്ങി. അഞ്ച് പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രണ്ട് പേര് കാളികാവ് സഫ ആശുപത്രിയില്‍ നിന്നുമാണ് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് മടങ്ങിയത്.
കുവൈത്തില്‍ നിന്ന് മെയ് 19ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞ് (ചാത്തങ്ങൊട്ട്പുറം ), മംഗലാപുരത്ത് നിന്നെത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് അന്‍സില്‍(26), മെയ് 31ന് രോഗം സ്ഥിരീകരിച്ച ആനക്കയം സ്വദേശി അബ്ദുല്‍ സലീം (31), മെയ് 21ന് റഷ്യയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് റനീഷ് (24), മെയ് 12ന് ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്നമ്പ്ര സ്വദേശി പ്രജീഷ് (30), മെയ് 23ന് ദുബൈയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാലടി സ്വദേശി റഫീഖ് (46), ഡല്‍ഹിയില്‍ നിന്ന് എത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച പുളിക്കല്‍ സ്വദേശി ഇബ്രാഹിം (30)എന്നിവരാണ് രോഗവിമുക്തരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി