കുറ്റൂര്‍ പാടത്തിന് അരഞ്ഞാണം ചാര്‍ത്തി കൈതത്തോട് ഭൂവസ്ത്രമണിഞ്ഞു
വേങ്ങര: കുറ്റൂര്‍ പാടത്തിന് അരഞ്ഞാണം ചാര്‍ത്തി കൈതത്തോട് ഭൂവസ്ത്രമണിഞ്ഞു. മണ്ണടിഞ്ഞ് ഉപയോഗശൂന്യമായി പതിറ്റാണ്ടുകള്‍ കിടന്ന കൈതത്തോട് വേങ്ങരബ്ലോക്ക് പഞ്ചായത്ത് പ്രധാന് മന്ത്രി കൃഷി സഞ്ചായി യോജന – ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഏഴു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ മുടക്കിലാണ് തോടിന്റെ ആദ്യഘട്ടം മണ്ണെടുത്ത് ഭൂവസ്ത്രമണിയിച്ചത്.അഞ്ചു ഘട്ടങ്ങളിലായി 25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് പാടത്തേക്ക് ട്രാക്ടര്‍ ഇറക്കുന്നതിന്ന് അഞ്ചുലക്ഷം രൂപ മുടക്കി റാംപ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ പന്ത്രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയാണ് ഒന്നാം ഘട്ടത്തിനായി ചിലവഴിച്ചത്. .ഭുവസ്ത്രത്തിന്റെ ലഭ്യതക്കുറവും കോവിഡ് 19 പ്രതിസന്ധിയും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായതായി ബ്ലോക്ക് പഞ്ചായത്തംഗം സുലൈഖ മജീദ്മംഗളത്തോടു്പറഞ്ഞു. മണ്ണടിഞ് തൂര്ന്ന് നീരൊഴിക്കില്ലാതെ നിരവധി വര്‍ഷങ്ങള്‍ ഉപയോഗശൂന്യമായി കിടന്ന കൈതത്തോടിന് ശാപമോക്ഷമേകാന്‍ ബ്ലോക്ക് പഞ്ചായത്ത് കൂരിയാട് 14-ഡിവിഷന് അംഗം സുലൈഖ മജീദിന്റെ മുന്‍ കൈപ്രവര്ത്തനമാണ് നിര്‍ണ്ണായകമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുള്‍ ഹഖ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ പ്രകാശ് പുത്തന്‍ മീത്തില്‍, എം.നജീബ് ,പ്രദേശത്തെ കര്‍ഷകര്‍ എന്നിവരുടെ സജീവ പരിഗണനയും പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിന് സഹായകമായി. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കുറ്റൂര്‍ പാടത്ത് 300 ഹെക്ടറിലധികം കൃഷി ചെയ്യുന്നതിന് വെള്ളം ലഭ്യമാകാന്‍ ഇതു പകരിക്കും. മഴക്കാലത്ത് വെള്ളപ്പൊക്കം തടയുന്നതിനും ഇതു സഹായകമാകുമെന്നും പൂര്‍ണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയാണിതെന്നും ബ്ലോക്ക് .ഇ.ഒ.ഡബ്ല്യു ജോമോന് പറഞ്ഞു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).