എടപ്പാള്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം
എടപ്പാള്‍ :എടപ്പാളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് എടപ്പാളില്‍ നിയന്ത്രണം കര്‍ശനമാക്കി. കഴിഞ്ഞ ദിവസം എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പ്രൈമറി കോണ്ടാക്ട്ടിലുള്ള പന്ത്രണ്ട് പേരെ കഴിഞ്ഞ ദിവസം രാത്രിയും നാല് പേരെ ഇന്നലെയും പരിശോധനക്ക് വിധേയമാക്കി. നേരിട്ട് ബന്ധമില്ലാത്തവരെ കണ്ടെത്തെ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് .ഇവരെ വരും ദിവസങ്ങളില്‍ പരിശോധനക്ക് വിധേയമാക്കും. ഇതിനായി സംസ്ഥാന സര്‍വൈലന്‍സ് ടീമിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ സഹായം ലഭിച്ചാല്‍ പരിശോധ ആവശ്യമുള്ളവരെ പരിശോധനക്കായി തിരൂരിലേക്ക് കൊണ്ട് പോകുന്നതിന് പകരം എടപ്പാളില്‍ വച്ച്തന്നെ പരിശോധന നടത്താന്‍ സാധിക്കും. തമിഴ്നാട് സ്വദേശിക്ക് കൊവിഡ് 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പരിശോധനക്കയച്ച ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റ് , പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമായെങ്കിലും ഇവരോടൊപ്പം പരിശോധനക്ക് വിധേയമാക്കിയവരുടെ ഫലം വരാത്തത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒരാഴ്ചയായി എടപ്പാളില്‍ റെസ് സോണ്‍ ആയതിനാല്‍ പഞ്ചായത്ത് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ ഇന്നലെ മുതല്‍ പഞ്ചായത്ത് ഓഫീസ് പൂര്‍ണ്ണമായും അടച്ചു. പഞ്ചായത്ത് ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇതിനിടയില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കി. ചങ്ങരംകുളം പോലീസിന്റെയും റിസര്‍വ് പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ഇന്നലെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും , തുറക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ എടുക്കാനും തീരുമാനമായി. ഇതിനിടയില്‍ ഇന്ന് മുതല്‍ എടപ്പാള്‍ ടൗണിലെ പഴം, മത്സ്യ , മാംസ വില്പന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദേശം നല്കി. നാല് ദിവസം അടച്ചിടാനാണ് നിര്‍ദേശം നല്‍കിയത്. പഴം മത്സ്യം മാംസം വാങ്ങാനെന്ന പേരില്‍ നിയന്ത്രണ മേഖലയിലേക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നത് തടയുന്നതിനാണ് പോലീസ് നിര്‍ദേശം പുറത്തിറക്കിയത്. നിര്ദേശവവുമായി എല്ലാവരും സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം കേദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് പിന്നീട് കോവിഡ് 19 സ്ഥിതീകരിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. രോഗവ്യാപനം തടയാല്‍ അത്യാവശ്യമല്ലാത്തവര്‍ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).