താനൂരില്‍ കടലില്‍ തോണിമറിഞ്ഞ് മരിച്ച സലാമിന്റെ വീട് സന്ദര്‍ശിച്ച് പാണക്കാട് മുനവ്വറലി തങ്ങള്‍
താനൂര്‍: താനൂരില്‍ കടലില്‍ തോണിമറിഞ്ഞ് മരിച്ച സലാമിന്റെ വീട് സന്ദര്‍ശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇതുസംബന്ധിച്ചു മുനവ്വറലി തങ്ങള്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്. തങ്ങളുടെ കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:
ഇന്നലെ താനൂരിലെ ആബിദ് വിളിച്ചിരുന്നു. ഇക്കാക്ക മീന്‍ പിടിക്കാന്‍ പോയതാണ്,വരേണ്ട സമയമായി തിരിച്ച് വന്നിട്ടില്ല. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ അന്തിയോളം നീണ്ടു.ഇന്ന് വീണ്ടും തെരച്ചില്‍ തുടങ്ങി ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കണ്ടെത്തി.പ്രതീക്ഷ കൈവിട്ടു. മൂന്ന് കുട്ടികള്‍ക്കും ഭാര്യക്കും നാഥന് നഷ്ടപ്പെട്ടു. ഉടന്‍ തന്നെ ഫൈസല്‍ തങ്ങള്‍,യൂത്ത് ലീഗ് നേതാക്കളായ സലാം,റഷീദ് മോര്യ എന്നിവരോടെപ്പം മരണവീട്ടില്‍ പോയി. അതൊരു വീടായിരുന്നില്ല.
ഒരാള്‍ക്ക് പോലും കിടന്നുറങ്ങാന്‍ കഴിയാത്ത ഓല ഷെഡായിരുന്നു അത്.ആ കാഴ്ച്ച എന്നെ വല്ലാതെ വേദനിപ്പിച്ചു.ആ കുട്ടികളുടെ മുഖത്ത് നോക്കാന്‍ പോലും പറ്റുന്നില്ല. അത്ര വിങ്ങല്‍ നിറഞ്ഞു നിന്ന അന്തരീക്ഷമായിരുന്നു അവിടെ. വെറും കയ്യോടെ അവിടെ നിന്ന് ഇറങ്ങാന്‍ മനസ്സ് സമ്മതിച്ചില്ല.അതാണെന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്കും വേണം ഒരു വീട്. നമ്മള് മനസ്സു വെച്ചാല്‍ സാധിക്കും. നിങ്ങള്‍ കൂടെയുണ്ടാവില്ലെ? താനൂര്‍ പുതിയ കടപ്പുറത്തെ കണ്ണപ്പന്റെ പുരക്കല്‍ സലാമിന്റെ കടുംബത്തിന്ന് ‘സലാമാ’യി ജീവിക്കാന്‍.
താനൂര്‍ തീരദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കടലില്വെള്ളം മറിഞ്ഞ് കാണാതായ താനൂര്‍ പുതിയകടപ്പുറം സ്വദേശിന്റെ കണ്ണപ്പന്റെ പുരയ്ക്കല്‍ സലാമിന്റെ(40) മൃതദേഹം് ഇന്ന് 11മണിയോടെ ലഭിച്ചത്. കൂട്ടായി പണ്ടായി കടപ്പുറത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ കഴിഞ്ഞ പത്താം തിയ്യതിയാണ് സലാമും, സാജുവുംപരമ്പരാഗത തോണിയില്‍ മത്സ്യബന്ധനത്തിന്പോയത്, സാജുവിനെതിരച്ചിലില് കണ്ടത്തിയെങ്കിലും സലാമിന് വേണ്ടിയുള്ള തിരച്ചില്തുടരുകയായിരുന്നു, ഫിഷറിസ് വകുപ്പ് ,പോലീസ്, നേവിയുടെ എയര്‍ക്രാഫ്റ്റ്, കോസ്റ്റ്ഗാര്‍ഡ്, തീരദേശ പോലീസ്, വിവിധ സന്നദ്ധ പ്രവര്ത്തകര്മത്സ്യതൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തു, വി.അബ്ദുറഹിമാന് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍, കൗണ്‍സിലര്‍മാര്‍,
എന്നിവരടക്കം നിരവധി പ്രതിനിധികള്‍ തീരദേശത്ത് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു, സലാമിന്റ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, കബറടക്കം പുതിയ കടപ്പുറം കാളാട് പള്ളിയില്‍ നടത്തി, ഭാര്യ ലൈല, മക്കള്‍, ഷംല, അസ്ലം, മുന്‍ഷ,പിതാവ് കമ്മുക്കുട്ടി, മാതാവ്, ഖദീജ,
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]