ചേനക്കാര്യം ആനക്കാര്യമായ കഥ; ലീഗിനും ഏഷ്യാനെറ്റിനും അരിശം തീരാത്തതെന്തേ? കെ.ടി.ജലീല്‍ പറയുന്നത് കേള്‍ക്കൂ…
മലപ്പുറം: ചേനക്കാര്യം ആനക്കാര്യമായ കഥ; ലീഗിനും ഏഷ്യാനെറ്റിനും അരിശം തീരാത്തതെന്തേ?
കെ.ടി.ജലീല്‍ പറയുന്നത് കേള്‍ക്കൂ. കഴിഞ്ഞ ദിവസം ഖത്തറിലെ പ്രവാസിയെ ഫോണ്‍ വളിക്കുകയും ഈ ഫോണ്‍കോളിന്റെ ശബ്ദരേഖ വൈറലാവുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ വിഷയം ജലീലിനെതിരെയുള്ള ട്രോളാക്കി മാറ്റിയതോടൊപ്പം തന്നെ ഏഷ്യാനെറ്റ് ചാനലില്‍ ഇതുസംബന്ധിച്ചു വാര്‍ത്തയും വന്നിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിന് മറുപടിയുമായി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രംഗത്തുവന്നിരിക്കുന്നത്. മചേനക്കാര്യം ആനക്കാര്യമായ കഥ; ലീഗിനും ഏഷ്യാനെറ്റിനും
അരിശം തീരാത്തതെന്തേ? എന്ന തലക്കെട്ടിലാണ് കെ.ടി ജലീല്‍ മറുപടി നല്‍കിയിട്ടുള്ളത്.
ന്ത്രി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
എന്റെ നിയോജക മണ്ഡലക്കാരനായ ശ്രീജിത്ത് ഖത്തറില്‍ നല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഞാനൊരു ഫോണ്‍ ചെയ്തു. സംസാരത്തിനിടെ കാര്യങ്ങള്‍ തിരക്കിയ കൂട്ടത്തില്‍ അവിടെ നിന്നുള്ള ചാര്‍ട്ടേഡ് ഫ്ലൈറ്റുകളുടെ കാര്യവും ചോദിച്ചു. മിതമായ നിരക്കിലും ശേഷിയില്ലാത്തവരെ സൗജന്യമായും നാട്ടിലെത്തിക്കുന്നതില്‍ മറ്റു പലരെയുംപോലെ മുന്‍പന്തിയിലുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ആളുകളെ സംബന്ധിച്ചും അന്വേഷിച്ചു. എല്ലാ ജി.സി.സി രാജ്യങ്ങളില്‍ നിന്നും അവര്‍ ഫ്ലൈറ്റുകള്‍ ചാര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. കുവൈറ്റില്‍ നിന്ന് ഇന്ന് രാത്രി കണ്ണൂരിലെത്തുന്ന എ.പി. വിഭാഗക്കാരുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റിന്റെ വാര്‍ത്തയാണ് ഇമേജായി കൊടുത്തിട്ടുള്ളത്. നമ്മുടെ നാട്ടുകാരായ ബുദ്ധിമുട്ടുന്നവരുണ്ടെങ്കില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് സംസാരത്തിനിടെ ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഏത് മത-രാഷ്ട്രീയ ചേരിയില്‍ പെട്ടവരെയും ഉള്‍ക്കൊള്ളാനും സഹായിക്കാനും വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ക്കും മതനിരപേക്ഷാഭിമുഖ്യമുള്ള വലതു പ്രസ്ഥാനങ്ങള്‍ക്കും സുന്നികളായ ഇ.കെ, എ.പി, ദക്ഷിണകേരള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും മുജാഹിദ് ഗ്രൂപ്പുകള്‍ക്കും സഹോദര മതസ്ഥരായ സമുദായ സംഘടനകളുടെ (ടചഉജ, ചടട) വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോഷക കൂട്ടായ്മകള്‍ക്കും കഴിയുമെന്ന കാര്യം എനിക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാനായിട്ടുള്ള വസ്തുതയാണ്. അതു കൊണ്ടാണ് ഇത്തരമൊരു വിഷയം എന്റെ ഫോണ്‍ സംസാരത്തില്‍ പരാമര്‍ശ വിധേയമായത്. പ്രസ്തുത സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പ് ശ്രീജിത്ത് തന്നെ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരിലൊരാള്‍ അത് ഏതോ ഗ്രൂപ്പിലിട്ടു. അതും പൊക്കിപ്പിടിച്ചാണ് മന്ത്രിക്ക് ഒന്നുമറിയില്ലെന്നും കഴിവു കെട്ടവനാണ് മന്ത്രിയെന്നും പറഞ്ഞ് ലീഗ് സൈബര്‍ പോരാളികളും ഏഷ്യാനെറ്റിലെ വിനുവും ഷാജഹാനും രംഗത്തു വന്നത്. മറ്റൊരു ചാനലിനും ഒരു വാര്‍ത്തയേ ആകാതിരുന്ന കാര്യമാണ് ഇമ്മിണി വലിയ വാര്‍ത്തയായി അന്തിച്ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് എഴുന്നള്ളിച്ചത്.
എന്റെ കഴിവെന്താണെന്ന് 2006 ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്തും 2011 ലും 2016 ലും തവനൂരിലും ലീഗിന് ഈ വിനീതന് ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും ബോധ്യപ്പെടുത്തിക്കൊടുക്കാനും ഒരുക്കമാണ്. ഒററ വ്യവസ്ഥയേ ഉള്ളൂ. കുറ്റിപ്പുറത്തെ പുലിക്കുട്ടിയെക്കാള്‍ വലിയ ‘കുട്ടി’ യെയാവണം ലീഗ് കളത്തിലിറക്കേണ്ടത്.
ആരെങ്കിലുമൊന്ന് കണ്ണുരുട്ടുമ്പോഴേക്ക് പേടിച്ചരണ്ട് മാപ്പെഴുതിക്കൊടുത്ത് ‘നിര്‍ഭയം’ നെഞ്ചുവിരിച്ച് നടക്കുന്ന അല്പ്പന്മാരുടെ തറവാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അല്‍പ്പനെന്ന് തോന്നുക സ്വഭാവികമാണ്. മഞ്ഞക്കണ്ണട വെച്ച് നോക്കുമ്പോള്‍ കാണുന്നതൊക്കെ മഞ്ഞയായി തോന്നുന്നത് അങ്ങിനെ തോന്നുന്നവരുടെ കുഴപ്പമാണ്.
എന്നെ താഴെയിറക്കുമെന്ന് ശപഥം ചെയ്ത് ദിവസങ്ങളോളം ന്യൂസ് റൂമിലിരുന്ന് ഭ്രാന്തമായി അലറിവിളിച്ച കോട്ടിട്ട പഴയ കെ.എസ്.യു നേതാവിന് ഒരു ചുക്കും ചെയ്യാന്‍ കഴിയാത്തതിന്റെ കഴുതക്കാമം കരഞ്ഞ് തീര്‍ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? വിനുവും ഷാജഹാനും ഏഷ്യാനെറ്റിലിരുന്ന് തുമ്മിയാല്‍, തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് തെറിച്ചോട്ടെയെന്നേ ഞാന്‍ തീരുമാനിക്കൂ. സൗഹൃദം ഭാവിച്ച് ഫോണ്‍ ചെയ്യുകയും അത് റെക്കോര്‍ഡ് ചെയ്ത് അതെന്റെ അഭിപ്രായമാണെന്ന മട്ടില്‍ വാര്‍ത്തയുണ്ടാക്കി സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന രീതി എത്രമാത്രം ശരിയാണെന്ന് ഷാജഹാന് തന്നെ ശാന്തമായൊന്ന് ചിന്തിച്ച് നോക്കുക. രാജഭക്തി ആവാം. പക്ഷെ അത് രാജാവിനേക്കാള്‍ വലിയതാവണം എന്ന് എന്തിനാണ് ശഠിക്കുന്നത്? ഏഷ്യാനെറ്റ് തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരെ പഠിപ്പിക്കുന്നത് ഇത്തരമൊരു സംസ്കാരമാണോ? എന്റെ സമ്മതമില്ലാതെ എന്റെ ടെലഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് വാര്‍ത്തക്ക് മേമ്പൊടി ചേര്‍ത്ത് മോന്തി ച്ചര്‍ച്ചക്ക് പശ്ചാത്തലമൊരുക്കുന്ന ഏര്‍പ്പാട് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മാന്യതയല്ല.
സ്ഥാനത്തും അസ്ഥാനത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വാര്ത്താവതാരകന് വിനു ശ്രമിക്കാറുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹവര്‍ ശ്രദ്ധിച്ചാല്‍ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും. ഒരാളുടെയും ചെലവില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നയാളല്ല ഞാന്‍. ആരും ഊതിവീര്‍പ്പിച്ച് ഇന്നെത്തി നില്ക്കുന്ന സ്ഥാനത്ത് വന്നിട്ടുള്ളവനുമല്ല ഈയുള്ളവന്. അതുകൊണ്ടു തന്നെ ഏതെങ്കിലും മാധ്യമസ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വ്യക്തിവിരോധം തീര്ക്കാര് ആരെങ്കിലും ശ്രമിച്ചെന്ന് കരുതി തളര്‍ന്ന് പരവശനായി പോര്‍മുഖം വിട്ടോടുമെന്ന് ആരും കരുതേണ്ട.1921 ലെ മലബാര്‍ കലാപ കാലത്ത് പാവം കര്‍ഷകരെ ദ്രോഹിച്ച ബിട്ടീഷ് പട്ടാളക്കാരോടുള്ള അമര്‍ഷം അണപൊട്ടിയപ്പോള്‍ കാട്ടിപ്പരുത്തി പോലീസ് സ്റ്റേഷന് ആക്രമിച്ചതിനെ തുടര്‍ന്ന് വെള്ളക്കാര്‍ പിടികൂടി പന്ത്രണ്ട് വര്‍ഷം ബെല്ലാരി ജയിലിലടച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന കൂരിപ്പറമ്പില്‍ തെക്കുംപാട്ട് മരക്കാരെന്ന പിതാമഹന്റെ ചോര ഇപ്പോഴും സിരകളിലെവിടെയോ ഓടുന്നതുകൊണ്ടാകണം എതിര്‍പ്പുകള്‍ക്കും വ്യക്തിഹത്യാ ശ്രമങ്ങള്‍ക്കും മുന്നില്‍ അടിയറവു പറയാതെ മുന്നോട്ടു പോകാന്‍ എനിക്കാവുന്നത്. അതേതെങ്കിലും ചാനല്‍ റൂമില്‍ കോട്ടിട്ടിരുന്ന് വിടുവായത്തം വിളമ്പിയാല്‍ കിട്ടില്ല.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]