കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച തിരൂര്‍ സ്വദേശി ദമാമില്‍ മരിച്ചു

കോവിഡ് പോസിറ്റീവ്  സ്ഥിരീകരിച്ച തിരൂര്‍  സ്വദേശി ദമാമില്‍ മരിച്ചു

മലപ്പുറം: തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പരേതനായ കൊടശ്ശേരി മൊയ്തീന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ്(51) ദമാമില്‍ മരണപ്പെട്ടു. മുഹമ്മദ് അഷ്റഫ് ഒരാഴ്ച്ച മുമ്പ് പനി കൂടിയതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യുമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ഇന്ന് രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്. 22 വര്‍ഷമായി അല്‍ കോബാറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുകയായിരുന്നു.
മാതാവ് :കുഞ്ഞീമ. ഭാര്യ : കാനാട്ടില്‍ മൊയ്തു ഹാജിയുടെ മകള്‍ ആരിഫ ആദ്യശ്ശേരി.
മക്കള്‍ :
1. അഫീഫ
2. അസ്ല
3. മുഹമ്മദ് അര്‍ഷാദ്.
മരുമകന്‍ :കുളങ്ങര വീട്ടില്‍ മുഹമ്മദ് ജിത്തു പുറത്തൂര്‍. ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Sharing is caring!