മൂന്നിയൂരില്‍ മുസ്ലീംലീഗ് നേതാവിന്റെ വീട്ടില്‍ വൈദ്യുതി മോഷണം: 1,69,000 രൂപ പിഴയിട്ടു

തിരൂരങ്ങാടി: മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി. മൂന്നിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ ഹൈദര്‍ കെ മൂന്നിയൂരിന്റെ വീട്ടിലെ വൈദ്യുതി മോഷണമാണ് മലപ്പുറത്തു നിന്നെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്യത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. റീഡിംഗ് കാണിക്കാത്ത വിധം മീറ്ററില്‍ കൃത്രിമം കാണിച്ചാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്. 1,69,000 രൂപ പിഴയിട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പധികൃതര്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ മോഷണം സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. വൈദ്യുതി ബില്‍ വര്‍ധനയുണ്ടെന്ന് ആരോപിച്ച് തലപ്പാറ വൈദ്യുതി സെക്ഷനു മുമ്പില്‍ ഹൈദര്‍ കെ മൂന്നിയൂരിന്റെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് സമരം നടത്തിയിരുന്നു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]