ഖത്തറിലെ പ്രവാസിക്ക് ഫോണ്‍വിളിച്ച് മന്ത്രി ജലീല്‍

മലപ്പുറം: ഖത്തറിലേക്ക് പ്രവാസിക്ക് ഫോണ്‍വിളിച്ച് മന്ത്രി ജലീല്‍. കാന്തപുരം വിഭാഗം ഫ്ളൈറ്റ്
ചാര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അന്വേഷിക്കാന്‍ പറഞ്ഞാണ് മന്ത്രി കെ.ടി ജലീല്‍ പ്രവാസിയായ ശ്രിജിത്തിന് ഫോണ്‍ വിൡച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും ഉണ്ടായിട്ടും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയാത്ത മന്ത്രി മതസംഘടനകളുടേയും നേതാക്കളുടേയും ഫ്ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് അന്വേഷിച്ച് അതില്‍ പരിചയക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത് അപഹസ്യമാണെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്.
മന്ത്രി ജലീലിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മന്ത്രിക്കെതിരെയുള്ള ട്രോളായി പ്രചരിപ്പിക്കുന്നത്. പ്രവാസിയായ ശ്രീജിത്തിന് മന്ത്രി കെ.ടി ജലീല്‍ ഫോണ്‍വിളിച്ച് ആദ്യം തിരക്കിയത് അവിടുത്തെ നിലവിലെ സാഹചര്യത്തെ കുറിച്ചാണ്. സ്ഥിതിഗതികള്‍ അന്വേഷിച്ചു.പഴയ ബുദ്ധിമുട്ടുകളില്നിന്നുംഇപ്പോള് മാറിക്കഴിഞ്ഞതായി ശ്രിജിത്ത് മന്ത്രിക്ക് മറുപടി നല്കി. തുടര്‍ന്നാണ് നിലവില്‍
ഖത്തറില്‍നിന്നും ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് അന്വേഷിച്ചത്. എംബസിയും കെ.എം.സി.സിയുമൊക്കെയാണെന്ന് തോന്നുന്നുവെന്ന് ശ്രിജിത്ത് മറുപടി നല്‍കിയപ്പോഴാണ് അവിടെനിന്നും എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ വിഭാഗക്കാര്‍ ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് നോക്കണേ, ഉണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടുകാരായിട്ടുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അവരെ നമുക്ക് അതിലൊന്ന് ഉള്ക്കൊള്ളിക്കാന്വേണ്ടി പറയാന്‍ ആയിരുന്നുവെന്നാണ് മന്ത്രി പ്രവാസിയായ ശ്രീജിത്തിനോട് പറഞ്ഞത്. ഇതിന്റെ ശബ്ദ സന്ദേശമാണ് നിലിവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]