കോവിഡ് കാലത്തെ നിസ്കാരസമയങ്ങള്ക്കിനി ഡിസ്പോസിബിള്‍ മുസല്ലകളും
മലപ്പുറം: രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍. സമൂഹ പ്രാര്‍ത്ഥനയ്ക്ക് ഏറെ പ്രാധാന്യമുള്ള മുസ്ലിം പള്ളികളിലെ പ്രധാന മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നാണ് നമസ്കാരത്തിനായി വരുന്നവര്‍ സ്വന്തം പായ (മുസല്ല) കൊണ്ടു വരണമെന്നുള്ള നിര്‍ദേശം. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളിലാണ് വിശ്വാസികള്‍. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ബിസ്കോ എന്ന ട്രേഡിങ് കമ്പനിയുടെ നേതൃത്വത്തിലാണ് മെഡിടൂര്‍ ഡിസ്പോസിബിള്‍ മുസല്ലകള്‍ വിപണിയിലെത്തിക്കുന്നത്.
സ്പണ്‍ലേസ് ഹൈഡ്രിയോന്‍ എന്‍ഡാങ്കിള്‍ഡ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് മുസല്ല നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഉത്പന്നത്തിന്റെ സവിശേഷത. പൂര്‍ണ്ണമായും ട്രൈ ലെയര്‍ വാട്ടര്‍ പ്രൂഫ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള മുസല്ലകളില്‍ വുളു എടുത്ത് നിസ്കരിക്കുന്ന സാഹചര്യങ്ങളില്‍ ഒരു തുള്ളി വെള്ളംപോലും പറ്റിപ്പിടിച്ചിരിക്കില്ല. ഏറെ മൃദുലമായ പ്രതലം, നല്ല ഉറപ്പ്, ഉയര്‍ന്ന ജലപ്രതിരോധ ശേഷി എന്നിവയാണ് പൂര്‍ണ്ണമായും പ്രകൃതിയോട് ഇണങ്ങിയ എസ്എച്ച്എം നിര്‍മ്മിത മുസല്ലയുടെ മറ്റ് പ്രത്യേകതകള്‍.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്തരം ഒരു ഉല്‍പ്പന്നം വിപണിയിലേക്കെത്തുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടുള്ള നമസ്കാരങ്ങള്‍ക്കും ആരാധനകള്‍ക്കും ഡിസ്പോസിബിള്‍ മുസല്ലകള്‍ ഏറെ സഹായകരമാകുമെന്നും ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് . +91 95 44 601 007, +91 77 36 379 709, +91 79070 89069
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]