മലപ്പുറം ജില്ലാ ബാങ്കിന് മുന്നില്‍ ഡിവൈഎഫ്‌ഐ

മലപ്പുറം ജില്ലാ ബാങ്കിന് മുന്നില്‍  ഡിവൈഎഫ്‌ഐ

മലപ്പുറം: നബാര്‍ഡ് വായ്പ നഷ്ടമാക്കിയത് യുഡിഎഫും, ലീഗുമാണെന്നാരോപിച്ച് ജില്ലാ ബാങ്കിന് മുന്നില്‍
ഡിവൈഎഫ്‌ഐ സമരം മറ്റെന്നാള്‍ നടക്കും. കാര്‍ഷിക മേഖലയില്‍ നബാര്‍ഡിന്റെ 1500 കോടി രൂപയുടെ വായ്പ ജില്ലക്ക് നഷ്ടപ്പെടുത്തിയത് യുഡിഎഫിന്റെ ദുരവാശി കൊണ്ടാണ്. കേരള ബാങ്കിനോട് മുഖം തിരിഞ്ഞ മുസ്ലിംലീഗിനെയും യുഡിഎഫിന്റെയും സങ്കുചിത നിലപാട് ജില്ലയിലെ കാര്‍ഷിക മേഖലയെ പിന്നോട്ടടുപ്പിക്കും.
നബാര്‍ഡിന്റെ 1500 കോടി രൂപയുടെ വായ്പ പദ്ധതി 13 ജില്ലകളിലും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താനാകുമ്പോള്‍ മലപ്പുറത്തെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ലീഗിന്റെ സമീപനം കൊണ്ട് ഉണ്ടായിരിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് 2 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്നതാണ് ഇല്ലാതാകുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി പാവപ്പെട്ട കര്‍ഷകരെ ശിക്ഷിക്കുന്ന നിലപാട് യുഡിഎഫ്, മുസ്ലിംലീഗ് നേതൃത്വങ്ങള്‍ തിരുത്താന്‍ തയ്യാറാവണം.
ഭക്ഷ്യ ദൗര്‍ബല്യമുണ്ടായാല്‍ മറികടക്കാനും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. നബാര്‍ഡ് 1,500 കോടിയില്‍ 150 കോടി എങ്കിലും മലപ്പുറത്തിന് വിഹിതമായി കിട്ടേണ്ടതായിരുന്നു.
ഭാവിയില്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്ക് നബാര്‍ഡ് മുഖേനയും മറ്റും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേരളബാങ്കിന്റെ ഭാഗം അല്ലാത്തതിനാല്‍ മലപ്പുറത്തിന് നിയമപരമായി തന്നെ നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. കാര്‍ഷിക സാമൂഹിക മേഖലയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങ് ആകേണ്ട ജില്ലയിലെ സഹകരണ മേഖലയെ അസ്ഥിരപ്പെടുത്തുന്ന പിടിവാശികളില്‍ നിന്ന് ലീഗ്, യുഡിഎഫ് നേതൃത്വങ്ങള്‍ ഇനിയെങ്കിലും പിന്തിരിയണം. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ രൂപീകൃതമായ കേരള ബാങ്ക് സംസ്ഥാനത്തെ സാമ്പത്തിക, സാമൂഹിഹ്യപുരോഗതിക്ക് അടിത്തറയാവുമ്പോള്‍ ആ സഹായ, സേവനങ്ങള്‍ മലപ്പുറത്തിന് നിഷേധിക്കുന്നവര്‍ക്ക് നാട് മാപ്പു തരില്ല. ജില്ലയിലെ സഹകരണ മേഖല കേരളബാങ്കിന്റെ ഭാഗമായി വികസനരംഗത്ത് മുന്നേറുന്നതിന് ഇടം കോലിടുന്ന നീക്കങ്ങളില്‍ നിന്ന് നാടിന്റെ ഭാവിയെ കരുതി യുഡിഎഫ്, ലീഗ് നേതൃത്വം പിന്മാറണമെന്നും ആവിശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ ബാങ്കിന് മുന്നില്‍ സമരം സംഘടിപ്പിക്കുന്നത്

Sharing is caring!