സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലപ്പുറത്തുകാരന്‍ കൂടി മരണപ്പെട്ടു

സൗദിയില്‍  കൊവിഡ് ബാധിച്ച് ഒരു മലപ്പുറത്തുകാരന്‍ കൂടി മരണപ്പെട്ടു

മലപ്പുറം: സൗദിയില്‍ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം തൃക്കലങ്ങോട് കാരക്കുന്ന് പള്ളിപ്പടി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (39) ആണ് കിഴക്കന്‍ സഊദിയിലെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ദമാമിലെ സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്ഐസി), കെഎംസിസി നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഇത് ന്യുമോണിയ ആയി മാറുകയായിരുന്നു. ആദ്യ തവണ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
സമസ്ത ഇസ്ലാമിക് സെന്റര്‍ ദമാം ദല്ല യൂണിറ്റ് ഓര്‍ഗനൈസര്‍ ആയിരുന്നു. കെഎംസിസി ദല്ല യൂണിറ്റ് ജോയന്റ് സിക്രട്ടറി വൈസ് പ്രസിഡന്റ്, മഞ്ചേരി മണ്ഡലം ജനറല്‍ സിക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

Sharing is caring!