പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ കടലില്‍  കാണാതായ കുട്ടിയുടെ  മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി :കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്പരപ്പനങ്ങാടിചാപ്പപടിയില്‍
തിങ്കള്‍ വൈ: 6.30 ഓടെയാണ് കൂട്ടുകാരോടോപ്പം കടലില്‍ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത് . ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍മുസാരി (14) ആണ് അപകടത്തില്‍പെട്ടത്. തിരയില്‍പെട്ട് കുട്ടികള്‍ അപകടത്തില്‍പെട്ടെങ്കിലും 4 പേര് നീന്തി രക്ഷപെട്ടു. മുസാരി കടലില്‍ താവുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ കൂട്ടുകാരിലൊരാള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുട്ടി ഇപ്പോള്‍ വിഭ്രാന്തിയിലാണ്. മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവര്‍ത്തകരും പോലീസും, തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും രാത്രി ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം നിശ് ഫലമാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യതൊഴിലാളികളും മറ്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം കൊണ്ടുപോയി. പുത്തന്‍കടപ്പുറം ജി.എം.എല്‍.പ സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മാതാവ്: ഹൈറുന്നിസ
സഹോരങ്ങള്‍: റസ്‌നാബാനു, സിബ്‌നാബാനു.

Sharing is caring!