മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് നിരീക്ഷണ സെല്ലില്‍നിന്നും രക്ഷപ്പെട്ട റിമാന്റ് പ്രതി പിടിയില്‍

മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് നിരീക്ഷണ സെല്ലില്‍നിന്നും  രക്ഷപ്പെട്ട റിമാന്റ് പ്രതി പിടിയില്‍

മഞ്ചേരി:മഞ്ചേരി മെഡിക്കല്‍ കോളേജ് നിരീക്ഷണ സെല്ലില്‍ നിന്നും രക്ഷപ്പെട്ട റിമാന്റ് പ്രതി പൊന്നാട് സ്വദേശി കുറ്റിക്കാട്ടില്‍ മെഹബൂബിനെ (22) കൊണ്ടോട്ടി സിഐ കെ ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇക്കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തു കടന്ന റിമാന്റ് പ്രതികളായ റംഷാദും മെഹബൂബും ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റംഷാദിന്റെ പേരില്‍ നിരവധി മോഷണക്കേസുകള്‍ ജില്ലയ്ക്കകത്തും പുറത്തും ഉണ്ട്. മെഹബൂബ് വാഴക്കാട് സ്റ്റേഷനില്‍ പോക്‌സോ കേസിലാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെ മെഹബൂബ് വീട്ടില്‍ വന്ന് പണവും വസ്ത്രവും എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. റംഷാദിനെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. പിടികൂടിയ പ്രതിയെ മഞ്ചേരി സ്റ്റേഷനില്‍ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്’ , സത്യനാഥന്‍ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍, പി. സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!