എടവണ്ണ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു

എടവണ്ണ സ്വദേശി  ഹൃദയാഘാതത്തെ  തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു

എടവണ്ണ: കല്ലിടുമ്പ് കുപ്പറ്റക്കുന്നിലെ പരേതനായ പാലപ്പെറ്റ കുമാരന്റെ മകന്‍ ഗംഗാധരന്‍ (കുട്ടിമാന്‍-51) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ജിദ്ദ ശറഫിയ്യയില്‍ ജിദ്ദ വാട്ടര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നവോദയ ശറഫിയ്യ ഈസ്റ്റ് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: കോമളം (കാപ്പില്‍). മക്കള്‍: ഷിദുല്‍ ഗംഗ, ഷില്‍ബി ഗംഗ.സഹോദരങ്ങള്‍: ഉണ്ണിക്കൃഷ്ണന്‍ ,സുമതി, രാധ, പരേതനായ സുബ്രഹ്മണ്യന്‍.

Sharing is caring!