ഡോ. അശ്വതി സോമന്‍ ഇത് കാടിന്റെ ഡോക്ടര്‍

ഡോ. അശ്വതി സോമന്‍ ഇത് കാടിന്റെ ഡോക്ടര്‍

മലപ്പുറം: ഡോ. അശ്വതി സോമന്‍. ഇവരിപ്പോള്‍ നിലമ്പൂര്‍ കാടിന്റെ സ്വന്തം ഡോക്ടറാണ്.
ഗവ.മൊബൈല്‍ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ.അശ്വതി സോമന്‍ കഴിഞ്ഞ ദിവസം
ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പിലെത്തിയത് കല്ലുംമുള്ളും നിറഞ്ഞ ദുര്‍ഷ്‌കരമായ വഴികള്‍ താണ്ടിയാണ്. ഡോ: അശ്വതിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ടീമാണ് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.


കോളനിയില്‍ എത്തുന്നതിന് വേണ്ടി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ യൂസഫലിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും ഫയര്‍& റെസ്‌ക്യൂ സിവില്‍ ഡിഫെന്‍സ് അംഗങ്ങളും സുരക്ഷ ഒരുക്കി.

പ്രളയത്തില്‍ നഷ്ടപ്പെട്ട പാലം ഇതുവരെ പുനര്‍ നിര്‍മിതി കഴിഞ്ഞിട്ടില്ല. വഴിയിലെ താത്കാലിക മുളകൊണ്ടുള്ള പാലം പലയിടത്തും അടര്‍ന്നു വീണിരിക്കുന്നു.2 കിലോ മീറ്റര്‍ദൂരം നടക്കണം.വഴുക്കല്‍ പിടിച്ച് തെന്നുന്ന വഴികളും, കല്ലുകളും യാത്ര അതീവ ദുഷ്‌കരമാക്കിയെങ്കിലും മെഡിക്കല്‍ ടീം അളകളില്‍ എത്തി പരിശോദിച്ചു.

മഴകാരണം കോളനിയില്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാതിര്‍ക്കാനുള്ള മുന്നൊരുക്കമായാണ് ഈ ക്യാമ്പ്. ഗവ.മൊബൈല്‍ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അശ്വതി സോമന്‍, ഫാര്‍മസിസ്‌ററ് സുരേഷ് പീച്ചമണ്ണില്‍, ജെ.എച്ച്.ഐ വിനോദ് , ജെ.പി.എച്ച്.എന്‍.സുനു , ശ്രീജിത് , മോഹമദലി, വിനോദ്, സീനിയര്‍ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍ കെ. യൂസഫലി, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ എല്‍. ഗോപാലകൃഷ്ണന്‍, കെ. പി. അമീറുദ്ധീന്‍, ഐ. അബ്ദുള്ള, വൈ. ജ. ശറഫുദ്ധീന്‍,സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ അബ്ദുല്‍ മജീദ്, ശംസുദ്ധീന്‍ കൊളക്കാടന്‍ ,ഡെനി എബ്രഹാം, പ്രകാശന്‍, സെഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!