കൊമ്പനാനയുമായി കുത്തുകൂടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ചരിഞ്ഞു

കൊമ്പനാനയുമായി കുത്തുകൂടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ചരിഞ്ഞു

മലപ്പുറത്ത്

മലപ്പുറം: നിലമ്പൂര്‍ കരുവാരകുണ്ട് കല്‍കുണ്ടില്‍ കൊമ്പനാനയുമായി കുത്തുകൂടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മോഴയാന ഞായറാഴ്ച രാത്രി 11 മണിയോടെ ചരിഞ്ഞു. ഒരാഴ്ച്ചയായി കാടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ അവശനിലയില്‍ കണ്ട ആനയെ കാട്ടിലേക്ക് തിരികെ അയക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ജൂണ്‍ നാലിന് ആനയ്ക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങിയിരുന്നു.
ഉദരത്തില്‍ ആഴത്തിലേറ്റ പരിക്കും തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണ കാരണമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ആനയുടെ നാവിനും ജനനേന്ദ്രിയത്തിനും പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ തുടങ്ങിയിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം ആന ചരിഞ്ഞ സ്ഥലത്ത് തന്നെ ദഹിപ്പിക്കുമെന്ന് കാളികാവ് ഫോറസ്റ്റ് ഓഫീസര്‍ പി. സുരേഷ് പറഞ്ഞു.

Sharing is caring!