ലോക്ഡൗണ്‍ സമയത്ത് പഞ്ചാബില്‍നിന്നും രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിയ മലപ്പുറത്തെ ഇര്‍ഷാദിന്റെ കുടുംബവും സുഹൃത്തുക്കളും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു
മലപ്പുറം: ലോക്ഡൗണ്‍ സമയത്ത് പഞ്ചാബില്‍നിന്നും രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിയ
മലപ്പുറത്തെ ഇര്‍ഷാദിന്റെ കുടുംബവും സുഹൃത്തുക്കളും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.
മൊറയൂര്‍ പഞ്ചായത്തിലെ ഒഴുകൂര്‍ പാലത്തിങ്ങല്‍ താമസിക്കും അരങ്ങന്‍ മുഹമ്മദും മക്കളായ ഇര്‍ഷാദ് എ, ദില്‍ഷാദ് എ, കെ സി ഉമ്മര്‍ ഹാജി താഴത്തിയില്‍ എന്നിവരുടെ മക്കളായ നബീല്‍ കെ സി, മാജിദ് കെ സി എന്നിവര്‍ മുന്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനില്‍കുമാര്‍ എംഎല്‍എ യുടെ അടുത്തു നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പിപി ഹംസ, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ നിസാര്‍, ആനത്താന്‍ അബൂബക്കര്‍ ഹാജി, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ പാറക്കുന്നന്‍ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, വിശ്വനാഥന് പികെ, കെ കെ മുഹമ്മദ് റാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോണ്‍ഗ്രസ്സിന്റെ ദേശീയ മതേതര കാഴ്ചപാടുകള്‍ രാജ്യത്ത് അനിവാര്യമാണെന്നും ഇന്ത്യയുടെ കാവലാളായി ഇനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോടൊപ്പം പ്രവര്‍ത്തിക്കുമെന്നും അരങ്ങന്‍ മുഹമ്മദ് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു.
രാഹുല്‍ഗാന്ധിയുടെ സഹായത്താല്‍ 31 മലയാളി വിദ്യാര്‍ത്ഥികള്‍ പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വന്നവരില്‍ പഞ്ചാബ് ഗുരുകാശി യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥി കൂടിയായ മൊറയൂര്‍ സ്വദേശി അരങ്ങന്‍ ഇര്‍ഷാദും ഉണ്ടായിരുന്നു.
നാട്ടിലേക്ക് കൂടണയാന്‍ പല ശ്രമങ്ങളും നടത്തി, ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ പി.എ ബൈജു എന്നിവരെ ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത് എത്തിക്കുകയും
വേണ്ട സഹായ സഹകരണങ്ങള്‍ രാഹുല്‍ ഗാന്ധി നല്‍കുകയും ചെയ്തു. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി, പഞ്ചാബ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നേരിട്ട് രാഹുല്‍ ഗാന്ധി വിളിച്ചു 31 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കിവാനുള്ള ചുമതലകള്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് എത്തുവാനുള്ള ഉള്ള സാധ്യതകള്‍ ഒരുങ്ങുകയായിരുന്നു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]